‘തിരുവനന്തപുരം നഗരസഭയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം മികവുറ്റത്’: രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

SIVANKUTTY

തിരുവനന്തപുരം നഗരസഭയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം മികവുറ്റതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖറിൻ്റെ പാർട്ടി ഭരിക്കുന്ന കേന്ദ്രം നിരവധി അവാർഡുകളാണ് തിരുവനന്തപുരം നഗരസഭയ്ക്ക് നൽകിയത്. അതൊന്നും മനസ്സിലാക്കാതെ നഗരസഭയിൽ അഴിമതിയാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപനം നടത്തിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാപ്പരത്വമാണിതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം നിൽക്കേയാണ് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ. കേന്ദ്ര ഏജൻസികൾ രാജീവ് ചന്ദ്രശേഖറിൻ്റെ പോക്കറ്റിൽ ആണോയെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രസർക്കാർ തിരുവനന്തപുരം നഗരസഭയ്ക്ക് നൽകിയ അവാർഡുകൾ പിൻവലിക്കാൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തോട് ആവശ്യപ്പെടട്ടെ. പരാജയം ഉറപ്പായതോടെയാണ് അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. ബിജെപിയിലെ ആത്മഹത്യയെക്കുറിച്ച് ഒന്നും പ്രതികരിക്കാൻ രാജീവ് ചന്ദ്രശേഖർ തയ്യാറായില്ല. എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: വെറും അതിഥി തൊ‍ഴിലാളികളല്ല വേണ്ടി വന്നാൽ കള്ളനേയും പിടിക്കും, കൊച്ചിയിൽ നാഗാലാൻ്റ്കാരനായ കള്ളനെ പിടിച്ച് സഹേദരങ്ങളായ അതിഥി തൊ‍ഴിലാളികൾ

മുൻ മേയർ വി കെ പ്രശാന്ത് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപിയുടെ പകുതിയിലധികം സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടും എന്ന് മനസ്സിലാക്കിയതോടെയാണ് അദ്ദേഹം എന്തൊക്കെയോ വിളിച്ചു പറയുന്നതെന്ന് മന്ത്രി പറഞ്ഞു
നേമം മണ്ഡലം ആണെന്ന് കരുതി ചില പഞ്ചായത്തുകളിൽ ആണ് രാജീവ് ചന്ദ്രശേഖർ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാഹുലിൻ്റെ ഒളിവ് ജീവിതത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. AICC ആസ്ഥാനത്തും KPCC ആസ്ഥാനത്തും റെയ്ഡ് നടത്തുന്നത് കേരള സർക്കാരിൻ്റെ സംസ്കാരമല്ല. LDF റെയ്ഡ് നടത്തില്ല. ആ ആത്മവിശ്വാസത്തിലാണ് കെ മുരളീധരൻ സംസാരിക്കുന്നത്. രാഹുലിന്റെ കൂട്ടുകച്ചവടക്കാർ ഉടൻ പിടിയിലാകും.അതുകൊണ്ടാണ് രാഹുലിനെ പുറത്താക്കാൻ മടിക്കുന്നത്. രാഹുൽ കാര്യങ്ങൾ വ്യക്തമാക്കിയാൽ പലരും ഒളിവിൽ പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News