
സംസ്ഥാനത്തിന് ലഭിക്കാനുള്ള സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മെയ് 10-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണും. എസ്എസ്കെ മുഖാന്തരം സംസ്ഥാനത്തിന് കിട്ടേണ്ട പരമാവധി തുക വാങ്ങിയെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഡൽഹി യാത്ര.
എസ്എസ്കെയുടെ ഭാഗമായുള്ള സ്റ്റാഴ്സ് (STARS) പദ്ധതിക്ക് വേണ്ടി 212 കോടി 63 ലക്ഷം രൂപ ഇന്നലെ അനുവദിച്ചു. പ്രോജക്ട് അപ്രൂവൽ കമ്മിറ്റിയാണ് ഈ തുക അനുവദിച്ചത്, ഇത് ഇനി ഉത്തരവായി വരേണ്ടതുണ്ട്. സ്റ്റാഴ്സിന്റെ ഈ പ്രോജക്റ്റ് എസ്എസ്കെയുടെ പ്രധാന പ്രോജക്റ്റിൽ പെട്ടതല്ല, ഇതൊരു വേറെ പ്രോജക്റ്റാണ്.
സ്റ്റാഴ്സ് പദ്ധതിയിൽ പ്രധാനമായും അധ്യാപക പരിശീലനം, നഴ്സറി കുട്ടികൾക്കുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങളാണ് ഉൾപ്പെടുന്നത്. എസ്എസ്കെക്ക് ആകെ കിട്ടേണ്ട തുക 1258.71 കോടി രൂപയാണ്. ഇതിൽ 92.14 കോടി രൂപ കിട്ടിക്കഴിഞ്ഞു. ഇനി 1066.36 കോടി രൂപ കിട്ടാനുണ്ട്. കേരള ഗവൺമെന്റിന്റെ ആവശ്യം അംഗീകരിച്ചു തരുന്നതിനു വേണ്ടി കുറച്ച് ദിവസം താമസിച്ചെങ്കിലും കേന്ദ്ര ഗവൺമെന്റ് തയ്യാറായിട്ടുണ്ട്.
എസ്എസ്കെ ഫണ്ടിന് പുറമെ, പട്ടികവർഗ്ഗ ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു ഫണ്ടും സംസ്ഥാനത്തിന് കിട്ടാനുണ്ട്. ഈ ഫണ്ടും വാങ്ങിയെടുക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് സർക്കാർ.
യുഡിഎഫ് അസാധ്യമാണെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട നിരവധി പദ്ധതികളാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് പൂർത്തീകരിച്ചത്. ഈ പദ്ധതികളെ സംബന്ധിച്ച് യുഡിഎഫ് ഒരക്ഷരം മിണ്ടുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി, ജനങ്ങൾ കാണുന്നത്, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് പറയുകയും പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ കടുത്ത അവഗണന ഉണ്ടായിട്ട് പോലും, നാഷണൽ ഹൈവേ, മലയോര ഹൈവേ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബദ്ധതമായി പൂർത്തിയാക്കാൻ കഴിഞ്ഞു.
മെട്രോ റെയിലും അതേപോലെ പൂർത്തീകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മെട്രോ പൂർത്തീകരിക്കുമോ എന്ന ആശങ്ക കൊണ്ടാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ‘ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്’ എന്ന പ്രസ്താവനകൾ വരുന്നത്. എന്നാൽ ഇതൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, പറഞ്ഞ സമയത്ത് തന്നെ പൂർത്തീകരിക്കുന്ന വാഗ്ദാനമാണിത്. ഈ വാഗ്ദാനം ജനങ്ങൾ വിശ്വസിക്കുന്ന കാര്യത്തിൽ സംശയമില്ല.
വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കുട്ടികളെക്കൊണ്ട് ഗണഗീതം പാടിച്ച് റെയിൽവേ അവരുടെ പേജിൽ അപ്ലോഡ് ചെയ്തത് പിന്നീട് പിൻവലിച്ച സംഭവവും ശ്രദ്ധയിൽപ്പെട്ടു. വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചടങ്ങുകളിലൊക്കെ തന്നെ ഒരു പൊതുവില ഒരു ഗാനത്തെ സംബന്ധിച്ചിടത്തോളം ആലോചിക്കണം എന്നുള്ള ഒരു പ്രസ്താവന നടത്തുന്നതിനു വേണ്ടി ചർച്ച ചെയ്യുന്നതിനു വേണ്ടി ഒരു നിർദ്ദേശം വെച്ചതും ഈ കാര്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

