രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി: ആർ ശ്രീലേഖ ഔട്ട്; തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥി

tvm bjp mayor

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കനത്ത തിരിച്ചടി. തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥിയാകും. ആർ ശ്രീലേഖയെ മേയർ സ്ഥാനാർഥിയാക്കാൻ രാജീവ് ചന്ദ്രശേഖർ നടത്തിയ നീക്കങ്ങൾ സംസ്ഥാന നേതൃത്വത്തിൽ തന്നെ കടുത്ത എതിർപ്പുയർന്നതോടെയാണ് പാളിയത്. RSS സമ്മർദ്ദത്തെ തുടർന്നാണ് രാജേഷിനെ പരിഗണിച്ചത്. ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയാകും.

അതേസമയം ഡെപ്യൂട്ടി മേയർ പദവി ഏറ്റെടുക്കാതെ ആർ ശ്രീലേഖ പിന്മാറിയതാണെന്നും വിവരമുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, ജില്ലാ പ്രസിഡന്‍റ് കരമന ജയൻ എന്നിവർ ചേർന്നാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വി വി രാജേഷും ആർ. ശ്രീലേഖയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ALSO READ; സി കൃഷ്ണകുമാറിന് കനത്ത തിരിച്ചടി: പാലക്കാട് നഗരസഭയിൽ പി സ്മിതേഷ് ബിജെപി ചെയർമാൻ സ്ഥാനാർഥി

വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂര്‍ കൗണ്‍സിലറുമാണ്. ആശാനാഥ് കരുമം വാര്‍ഡിലെ കൗണ്‍സിലറാണ്. ബിജെപി ദേശീയ ഓര്‍ഗസൈിംഗ് സെക്രട്ടറി ബി എൽ സന്തോഷ് വഴി വി മുരളീധരനും കെ സുരേന്ദ്രനും നടത്തിയ ആര്‍.എസ്.എസ് സമ്മര്‍ദ്ദമാണ് രാജേഷിന് വഴിയൊരുക്കിയതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News