
ആരോഗ്യമന്ത്രിയുടെ വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസിന്‍റെ ആക്രമണവും കുപ്രചാരണങ്ങളും അടക്കം നിലവിൽ നടക്കുന്ന നീക്കങ്ങൾ കോൺഗ്രസിന്‍റെ ഒരു പ്ലാനാണെന്ന് വി വസീഫ്. ലക്ഷക്കണക്കിന് പേർ ആശ്രയിക്കുന്ന പൊതുജന ആരോഗ്യ മേഖലയെ ചില വിഷയങ്ങൾ ഉയർത്തി ഇതൊരു സിസ്റ്റത്തിന്‍റെ തകരാറാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആരെയാണ് ഇവർ ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും വി വസീഫ് ചോദിച്ചു.
സാധാരണക്കാരുടെ ആശ്രമത്തിലാണ് ആക്രമിക്കാൻ ശ്രമിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ എത്രയെത്ര സംഭവങ്ങൾ ഉണ്ടാകുന്നു. അവിടെ എവിടെയാണ് യൂത്ത് കോൺഗ്രസ് പോയി സമരം ചെയ്തതും റീത്ത് വെച്ചതുമെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യമന്ത്രിയെ വെല്ലുവിളിച്ചു പോകാം എന്ന് ഒരു യൂത്ത് കോൺഗ്രസുകാരനും ശ്രമിക്കേണ്ട. ഇത് സമരമല്ല സമരാഭാസമാണ്. ഇതെങ്ങനെ കയ്യുംകെട്ടി നോക്കിനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുണ്ടക്കൈ ചൂരൽമലയിൽ സർക്കാർ വീട് നൽകുമ്പോൾ ഞങ്ങളും വീട് നൽകുമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നു. എവിടെ ആ പറഞ്ഞ വീടുകൾ? അതിനുള്ള ഉത്തരമില്ല. അങ്ങനെയുള്ള യൂത്ത് കോൺഗ്രസ് ആണ് സമരാഭാസവുമായി ഇറങ്ങിയിരിക്കുന്നതെന്നും വി വസീഫ് വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

