‘ഇതിപ്പോ എക്സ്ട്രീമിലി ഡേഞ്ചറസ് ആയ “ഇഡി” ക്കാർ LDF നടപ്പിലാക്കിയ വികസനത്തിന്റെ പരസ്യക്കാരായി മാറുന്ന എക്സ്ട്രാ ഡീസന്റ് പരിപാടിയായി എന്ന സ്ഥിതിയായല്ലോ’; വി വസീഫ്

V VASEEF E D

എക്സ്ട്രാ ഡീസന്റായിരുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം എക്സ്ട്രീമിലി ഡേഞ്ചറസ് ആയി മാറുന്നതാണ് ഇഡി എന്ന സിനിമയുടെ പ്രമേയമെന്നും ഇതിപ്പോ എക്സ്ട്രീമിലി ഡേഞ്ചറസായ “ഇഡി”ക്കാർ, എൽ.ഡി. എഫ് നടപ്പിലാക്കിയ വികസനത്തിന്റെ പരസ്യക്കാരായി മാറുന്ന എക്സ്ട്രാ ഡീസന്റ് പരിപാടിയായി എന്ന സ്ഥിതിയായല്ലോ എന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് മസാല ബോണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും തോമസ് ഐസക്കിനുമെതിരായ ഇ ഡി നോട്ടീസിൽ പ്രതികരണവുമായി ഫേസ്ബുക്കിൽ കുറിച്ചത്.

നവംബർ 28, 2025-ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി CEO എന്നിവർക്കാണ് ED നോട്ടീസ് നൽകിയത്.
അതേസമയം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) മസാല ബോണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ ഷോകോസ് നോട്ടീസുകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കിഫ്ബി CEO ഡോ. കെ. എം. എബ്രഹാം വ്യക്തമാക്കി. ഷോകോസ് നോട്ടീസിൽ FEMA നിയമങ്ങളുടെ ലംഘനം ആരോപിച്ച് ഭൂമി വാങ്ങുന്നതിനായി 466 കോടി രൂപ വിനിയോഗിച്ചതായി ED പറയുന്നു. എന്നാൽ ഈ കണക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും കിഫ്ബിയുടെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും CEO പ്രസ്താവനയിൽ ആരോപിച്ചു.

ALSO READ: ‘ഇ ഡി നടപടി ജനാധിപത്യവിരുദ്ധവും ഭരണസ്ഥാപനത്തിന് നേരെയുള്ള കടന്നുകയറ്റവും’: ഇ പി ജയരാജൻ

മസാല ബോണ്ട് വഴി സമാഹരിച്ച തുകയുടെ വിനിയോഗത്തെക്കുറിച്ച് ED ഉന്നയിച്ച കണക്കുകൾ തെറ്റാണെന്ന് KIIFB CEO ചൂണ്ടിക്കാട്ടി. കിഫ്ബി മസാല ബോണ്ട് വഴി ലഭിച്ച ഓരോ രൂപയുടെയും വിനിയോഗം സംബന്ധിച്ച എല്ലാ രേഖകളും ED-ക്ക് ലഭ്യമായിരുന്നുവെങ്കിലും അവ അവഗണിച്ചാണ് ഈ വ്യാജ കണക്കുകൾ ഉണ്ടാക്കിയിരിക്കുന്നതെന്നും ഡോ. കെ. എം. എബ്രഹാം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News