
എം എസ് എഫിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിച്ച കെ എസ് യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാസിനെയും, എം എസ് എഫും അവരുടെ ഉപദേശകരായ മൗദൂദികളും ‘സംഘി’ ചാപ്പകുത്തുമോയെന്ന് ചോദിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. എം എസ് എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയാണെന്നും ക്യാമ്പസില്‍ മതം പറഞ്ഞു വേര്‍തിരിവുണ്ടാക്കുന്ന എം എസ് എഫിനെ മാറ്റി നിര്‍ത്തണമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സി എച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചിരുന്നു.
സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണെന്നും മുബാസ് സി എച്ച് ഫേസ്ബുക്കിൽ എഴുതിയിരുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എം എസ് എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എം എസ് എഫിന്‍റെ ക്യാമ്പസുകളിലെ വർഗീയ – വിഭാഗീയ പ്രവർത്തങ്ങൾക്കെതിരെ എസ് എഫ് ഐ നേതാക്കൾ ആഞ്ഞടിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം പേറുന്നവരായി എംഎസ്എഫ് മാറുന്നുവെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞിരുന്നു. ശിവപ്രസാദിന്‍റെ വിമർശനങ്ങളെ ‘വംശീയത’, ‘സംഘി’ തുടങ്ങിയ വാക്കുകൾ കൊണ്ടാണ് എം എസ് എഫും ജമാഅത്തെ ഇസ്ലാമിയും നേരിട്ടത്. ഇപ്പോൾ എസ് എഫ് ഐ നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾ ശെരി വയ്ക്കുന്ന തരത്തിലാണ് മുബാസ് സി എച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
വി വസീഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കെ.എസ്.യു കണ്ണൂര്‍ ജില്ല സെക്രട്ടറി മുബാസ്.സി.എച്ച് എം.എസ്.എഫിനെ കുറിച്ച് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:
“MSF മത സംഘടന തന്നെയാണ്. മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ. കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ…“
എസ്.എഫ്.ഐ നേതാക്കളെ സംഘി ചാപ്പ കുത്തിയ എം.എസ്.എഫും എം.എസ്.എഫിന്റെ ഉപദേശകരായ മൗദൂദികളും കെ.എസ്.യു നേതാവിനെയും `സംഘി’ചാപ്പകുത്തുമോ?
മുബാസ് സി എച്ചിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്. എം എം കോളേജിൽ കെ എസ് യൂ സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളിൽ വർഗ്ഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണ്.
ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്‌ച്ചപാടുകൾക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത MSF സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതി വിദൂരമല്ല.
MSF മത സംഘടന തന്നെയാണ് മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ… കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ…….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


