
പ്രിയങ്കാഗാന്ധി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പത്മശ്രീ ചെറുവയല്‍ രാമനുമായുള്ള ഫോട്ടോക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസീഫ് രംഗത്ത്. വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനാല്‍ ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്ത് സാമ്പത്തിക ബാധ്യത മൂലവും, മാനഹാനി കൊണ്ടും ആത്മഹത്യ ചെയ്ത നേതാക്കളുടെ വിഷയത്തില്‍ ഇതുവരെ ഇടപെടാത്ത പ്രയങ്കയുടെ ഇരട്ടത്താപ്പിനെ തുറന്നു കാട്ടുകയാണ് വി വസീഫിന്റെ പോസ്റ്റ്. ചിത്രമല്ല, പ്രവൃത്തിയാണ് വയനാട്ടിലെ മനുഷ്യര്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും വസീഫ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ബഹുമാന്യയായ വയനാട് എം.പിയും ,എ.ഐ.സി.സി ജന.സെക്രട്ടറിയുമായ പ്രിയങ്ക ജി,
പത്മശ്രീ ചെറുവയൽ രാമൻ ചുമലിൽ പിടിച്ച് പാടവരമ്പിലൂടെ നടക്കുന്ന നിങ്ങളുടെ മനോഹരമായ ഫോട്ടോ ഇന്ന് കാണാനിടയായി. സാധാരണ മനുഷ്യരോട് കൂട്ടുകൂടാനറിയാം എന്ന് മാലോകരെ ബോധ്യപ്പെടുത്താനായിരുന്നു ആ ഫോട്ടോ ഷൂട്ടെങ്കിൽ അത് കേരളം വിശ്വസിക്കുമെന്ന് തോന്നുന്നില്ല.
1.എൻ എം വിജയൻ (മുന്‍ ഡി.സി.സി ട്രഷറര്‍)
3.മകൻ ജിജേഷ്
3.പി വി ജോണ് (മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് )
4.രാജേന്ദ്രൻ
(പുൽപ്പള്ളി)
5.ജോസ് നെല്ലേടം
(മുള്ളന്‍ കൊല്ലി പഞ്ചായത്തംഗം)
എന്നിവരെല്ലാം വയനാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായിരുന്നു.ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.
കോണ്‍ഗ്രസുകാരാല്‍
ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തതിനാല്‍ സാമ്പത്തിക ബാധ്യത മൂലവും,മാനഹാനി കൊണ്ടും ആത്മഹത്യ ചെയ്തവരാണിവര്‍.
ഡി.സി.സി ട്രഷററായിരുന്ന എം.എന്‍.വിജയന്‍, ഐസി ബാലകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം ചെയ്ത കാര്യങ്ങളുടെ പേരിലുണ്ടായ സാമ്പത്തിക ബാധ്യതയും മാനഹാനിയും കൊണ്ട് ,ബാധ്യത പരിഹരിക്കാമെന്ന നേതാക്കളുടെ വാക്കു പാലിക്കാത്തതിനെ തുടര്‍ന്നാണ് ജീവിതമവസാനിപ്പിച്ചത്.അവരുടെ ബാധ്യത ഏറ്റെടുത്ത് തീര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും എഗ്രിമെന്റുണ്ടാക്കുകയും ചെയ്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.
ആ കരാര്‍ നടപ്പാക്കാതെ ആ കുടുംബം ആത്മഹത്യയുടെ വക്കിലായിട്ടും സഹായിക്കാനോ ,ഈ വിഷയത്തില്‍ ഇടപെടാനോ നിങ്ങളിതുവരെയും തയ്യാറായിട്ടില്ല എന്നതാണ് നിങ്ങളോടുള്ള അവിശ്വാസത്തിന് കാരണം.
ചിത്രമല്ല, പ്രവൃത്തിയാണ് വയനാട്ടിലെ മനുഷ്യർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്…
വി.വസീഫ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


