
മരണത്തിലും മറ്റുള്ളവർക്ക് പുതുജീവൻ നൽകിയ ഡി വൈ എഫ് ഐ പ്രവർത്തകൻ ഐസക്ക് ജോർജ്ജിന് ആദരാഞ്ജലികൾ അർപ്പിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മരണത്തിന് തോൽപ്പിക്കാനാവാത്ത മാനവികതയുടെ മഹാപ്രഖ്യാപനമായി ഐസക് ജോർജിന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നുള്ള എയർ ആംബുലൻസ് യാത്ര ചരിതത്തിൽ ഇടംപിടിക്കട്ടെയെന്നും വി വസീഫ് സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഐസക് ജോർജിന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടുകയാണ്. വാഹന അപകടത്തെ തുടർന്നാണ് ഐസക്കിന് ഇന്നലെ മസ്തിഷ്ക മരണം സംഭവിച്ചത്.
എറണാകുളത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള 28 കാരനായ യുവാവിന് പുതുജീവൻ നൽകാനുള്ള യാത്രയാണിത്. മരണത്തിന് തോൽപ്പിക്കാനാവാത്ത മാനവികതയുടെ മഹാപ്രഖ്യാപനമായി ഈ യാത്ര ചരിതത്തിൽ ഇടംപിടിക്കട്ടെ.
തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ ബന്ധുക്കളെ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു. അതോടൊപ്പം കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റി കീഴിൽ ഉള്ള ഡി വൈ എഫ് ഐ വടകോട് യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന സ.ഐസക് ജോർജിന്റെ അകാല വിടവാങ്ങലിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

