
വടക്കാഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥിക്ക് ക്രൂര മര്‍ദ്ദനം. വലിച്ചിഴച്ച് ക്രൂരമായി മർദിച്ചു. ചേലക്കര സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മറ്റു വിദ്യാർത്ഥികൾ നോക്കി നിൽക്കെ നിലത്തിട്ടാണ് മർദ്ദിച്ചത്. ചേലക്കര കുറുമല സ്വദേശിയായ 17കാരനായ സഞ്ചയ് കൃഷ്ണയ്ക്കാണ് മർദ്ദനമേറ്റത്. വടക്കാഞ്ചേരി അലേർട്ട് സ്കുളിലെ വിദ്യാർത്ഥിയാണ് മര്‍ദ്ദനമേറ്റ സഞ്ചയ് കൃഷ്ണ.
സംഭവത്തിൽ വടക്കാഞ്ചേരി സ്വദേശികളായ അജ്മൽ, റിഹാൽ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് കൂട്ടുകാരോടൊപ്പം നടന്നു പോകുന്ന സമയത്താണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദ്ദിച്ചത്.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

