
തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷിൻ്റെ പേര് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ചു.
ചൊവ്വാഴ്‌ച നടന്ന ഹിയറിങിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പേര് നീക്കം ചെയ്‌ത കോർപറേഷൻ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ നടപടി കമീഷൻ റദ്ദ് ചെയ്‌തു.
വോട്ടര്‍പ്പട്ടികയില്‍നിന്ന് പേര് നീക്കംചെയ്തുവെന്നാരോപിച്ച് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രേഖകൾ പരിഗണിച്ചശേഷം ബുധനാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കാൻ ഇലക്‌ഷൻ കമീഷനോട് കോടതി നിർദേശിച്ചിരുന്നു.
English summary : The name of Vaishna Suresh, the Congress candidate from Muttada ward of Thiruvananthapuram Corporation, has been restored in the voter list.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

