
ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന രണ്ട് യുവാക്കൾ വാമനപുരത്ത് പോലീസ് പിടിയിലായി. സെബിൻ ഫിലിപ്പ്, ചേതൻ ബാബു എന്നിവരാണ് പിടിയിലായത്. ഊബർ ടാക്സിയുടെ മറവിൽ ആയിരുന്നു ഇവരുടെ ലഹരിമരുന്ന് വിൽപന. ഇവരുടെ പക്കൽ നിന്നും 12.4 ഗ്രാം MDMAയും പിടികൂടിയിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വിൽപനയ്ക്കായി ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായ പ്രതികളിൽ സെബിൻ ഫിലിപ്പ് ഇതിന് മുൻപും നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. മറ്റൊരു പ്രതിയായ ചേതൻ ബാബുവിനെതിരെ വാഹനം മോഷണം സംബന്ധിച്ച കേസുകൾ നിലവിലുണ്ടെന്നും സ്രോതസ്സുകൾ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

