
വണ്ടാനം മെഡിക്കൽ കോളേജിൽ നടന്നത് ഗൗരവകരമായ വിഷയമാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ. ,വയറ്റിൽ കത്രികയെന്ന പരാതിയിന്മേൽ മാധ്യമങ്ങളെ കാണുകായിരുന്നു അദ്ദേഹം. കൊവിഡ് സമയത്താണ് സർജറി നന്നത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ നാലംഗസമിതിയെ നിയോഗിച്ചുവെന്നും സമഗ്രമായ അന്വേഷണം നടക്കുമെന്നും ഒരു മണിക്കുറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡോക്ടർ ലക്ഷ്മി,ഡോക്ടർ സജികുമാർ, ഡോക്ടർ അനസൂയ,ഡോക്ടർ രാവിൻ എന്നിവരടങ്ങുന്നതാണ് സമിതി. എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകം.
ജനങ്ങൾക്കിടയിലുള്ള ആശങ്ക ദുരികരിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. ഡോക്ടർ ഷാഹിദയാണ് സർജറി ചെയ്തത്. ഡോക്ടർ ലളിതാംബികയുടെ നേതൃത്വത്തിലാണ് സർജറി നടന്നതെന്നും അദ്ദേഹം പറഞ്ഞു. ലളിതാംബിക ഡോക്ടറുടെ ആരോപണം തതെറ്റ് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സർജറി സമയത്ത് ഉപയോഗിച്ച സാമഗ്രികളുടെ കൃത്യമായ വിവരവും റെക്കോർഡിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also read: വണ്ടാനം മെഡിക്കൽ കോളേജിലെ സംഭവം;അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും:മന്ത്രി വീണാ ജോർജ്
എന്നാൽ വാർത്താ സമ്മേളനം തടസ്സപ്പെടുത്തിക്കൊണ്ട് യൂത്ത് കോൺഗ്രസിന്റെ സമര നാടകവും അരങ്ങേറി. ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനിടെ ഇത്തരമൊരു നാടകം കാണിച്ചതിനെതിരെ വലിയ പ്രതിഷേധങ്ങളുമാണ് അരങ്ങേറുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

