
വന്ദേഭാരതിന്റെ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ചത് ഇന്ത്യന്‍ ഭരണഘടനയെ അപമാനിക്കുന്ന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗണഗീതം ആര്‍ എസ് എസിന്റെ ഗാനമാണ്, ഔദ്യോഗിക ചടങ്ങുകളില്‍ ഇത്തരം ഗാനങ്ങള്‍ പാടില്ല. സാമാന്യ മര്യാദ കാണിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
എന്തും ചെയ്യും എന്നുള്ള അഹങ്കാരമാണ് നാം കാണുന്നത്. ഗണഗീതം വന്ദേഭാരതില്‍ പാടുന്നതിനായി റിഹേഴ്‌സല്‍ നടന്നു എന്നാണ് കരുതുന്നത്, മതേതരത്വത്തിന് വെല്ലുവിളിയാകുന്ന ഇത്തരം നടപടി ക്രമങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Also read – ലീഗിനെ വിഴുങ്ങുമോ ജമാഅത്തെ ഇസ്ലാമി; മലപ്പുറം മേലാറ്റൂരിലെ യുഡിഎഫ്- വെൽഫെയർ പാർട്ടി പരസ്യസഖ്യം ചർച്ചയാകുന്നു
ദേശീയഗാനം പാടിക്കാമായിരുന്നു. വന്ദേഭാരതിന്റെ ഉദ്ഘാടന വേളയില്‍ ആലപിച്ചത് ദേശഭക്തി ഗാനം ആണെന്നുള്ള വിജ്ഞാനം എവിടെ നിന്ന് കിട്ടിയെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കുട്ടികള്‍ നിരപരാധികളാണ്. കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ആര്‍ എസ് എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പിലാക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഗാനം ആലപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരവധി ഗാനങ്ങള്‍ ഉണ്ട്. അത്തരം ഗാനങ്ങള്‍ എവിടെയും പാടാറില്ല. കുട്ടികളില്‍ ഇതൊക്കെ അടിച്ചേല്‍പ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

