‘വി സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക്’: സുപ്രീം കോടതിക്കെതിരെ ഗവര്‍ണര്‍

വി സിയെ നിയമിക്കാൻ അധികാരം ചാൻസലർക്കെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. യുജിസി ചട്ടവും കണ്ണൂർ വി സി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്ന് ഗവർണർ പറഞ്ഞു. സെർച്ച്‌ കമ്മിറ്റിയെ വെച്ച് കോടതി വിസിയെ തീരുമാനിക്കുന്നത് ശരിയല്ല. യതോ ധർമ്മസ്തതോ ജയഃ, ഇതാവണം കോടതി അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വി സി നിയമന വിഷയത്തില്‍ തിരിച്ചടി നേരിട്ടതോടെയാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണമുണ്ടായത്. നിയമനത്തിനായി ഗവര്‍ണര്‍ സമര്‍പ്പിച്ച പേരുകള്‍  കോടതി അംഗീകരിച്ചിരുന്നില്ല. സ്ഥിരം വി സി നിയമനം കോടതി നടത്തുമെന്ന് ജെ. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനായി ഒറ്റപ്പേരിലേക്ക് എത്താന്‍ കോടതി നിര്‍ദേശം നല്‍കി.

ALSO READ: ‘ദേശീയനേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം’; കൊടിക്കുന്നിൽ സുരേഷിനെതിരെ കെഎസ്‌യു നേതാവ് അൻവർ സുൽഫിക്കർ

മുദ്രവെച്ച കവറില്‍ പേര് സമര്‍പ്പിക്കാന്‍ ജെ.സുധാന്‍ ശുധുലിയ കമ്മിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പേര് അടുത്ത് ബുധനാഴ്ചക്കകം സമര്‍പ്പിക്കണം. നിയമനത്തില്‍ ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News