
കേരള സർവകലാശാല സിൻഡിക്കേറ്റിനെതിരെയുള്ള വിസി മോഹനൻ മുന്നുമ്മലിന്റെ പരാമർശത്തിൽ പ്രതികരണവുമായി സിൻഡിക്കേറ്റംഗം ജി മുരളീധരൻ.
സർവകലാശാലയിലാണ് താനിരിക്കുന്നതെന്ന തിരിച്ചറിവുള്ള വി.സി ഇല്ലാത്തതാണ് കേരള സർവകലാശാലയുടെ വലിയ ദുര്യോഗം എന്ന്അദ്ദേഹം പറഞ്ഞു.
സർവകലാശാല സിൻഡിക്കേറ്റിൽ നല്ല രാഷ്ട്രീയക്കാരില്ല എന്നും തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ജയിക്കാത്തവർ ആണ് ഉള്ളതെന്നും സർവകലാശാലയിൽ അക്കാദമിക് നിലവാരം കുറഞ്ഞതിന്റെ കാരണം രാഷ്ട്രീയക്കാർ ആണെന്നുമുള്ള തരത്തിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ തൃശ്ശൂരിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇടത് സിൻഡിക്കേറ്റ് അംഗമായ ജി മുരളീധരൻ രംഗത്തെത്തിയത്.
ALSO READ: വളർച്ചയിൽ പുതിയ നാഴികക്കല്ല് തൊട്ട് വിഴിഞ്ഞം; തുറമുഖത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി ലഭിച്ചു
തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയിക്കുന്നതിൽ മാത്രം യോഗ്യത നിശ്ചയിക്കുന്ന വി.സി, കേരള സർവകലാശാലയിൽ യുജിസി അനുശാസിക്കുന്ന യോഗ്യതനേടിയാണോ വി.സിയായി ഇരിക്കുന്നതെന്ന് പൊതുസമൂഹത്തോട് പറയണമെന്നും ഡോക്ടറേറ്റില്ലാതെ,ഡോക്ടറേറ്റ് ബിരുദസർട്ടിഫിക്കറ്റിൽ ഒപ്പുവയ്ക്കുന്നതിൻ്റെ അനൗചിത്യം സ്വയം ബോധ്യപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
‘പരസ്യമായി മലയാളത്തിലും പിന്നീട് വേണ്ടപ്പെട്ടവരെ കേൾപ്പിക്കാൻ ഇംഗ്ലീഷിലും പഠനവകുപ്പിൽ രാജ്യദ്രോഹകരമായ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് വി.സിനേരിട്ട് വീഡിയോക്ലിപ്പിങ്ങ്സ് ഇറക്കിയത് അക്കാദമിക് നിലവാരം കൂട്ടാനായിരുന്നോ എന്ന് വി.സി പറയണം. ഒരുപാവപ്പെട്ട വിദ്യാർത്ഥിയെ രാജ്യദ്രോഹിയെന്ന് വിളിച്ചതും ഇപ്പോൾ ജാതീയമായ പീഢനത്തിന് വഴിയൊരുക്കിയതും സർവ്വകലാശാലാ സമൂഹം മറന്നിട്ടില്ല.
വിസിയുടെ തരംതാണകളികൾ ആരോഗ്യസർവ്വകലാശാലയ്ക്കുചേരുമായിരിക്കും;ഇവിടെ താങ്കളുടെ വികൃതികൾ നടക്കില്ല. താങ്കൾ കാവിനിക്കറിട്ട സംഘപരിവാറാണെന്ന് ആർക്കാണറിയാത്തത്. ആരോഗ്യ സർവകലാശാലയിലെ വി.സിയായ താങ്കളും ഈ സർവ്വകലാശാലയിൽ പഠിച്ചാണ് ജോലി നേടിയതെന്ന് മറക്കരുത്. അത്തരം പ്രവർത്തനങ്ങൾ ഈ സർവ്വകലാശാലയിൽ ഇപ്പോഴും തുടരുന്നുണ്ട് സർ.താങ്കൾ പറഞ്ഞതിൻ്റെ അനൗചിത്യം ദയവായി തിരിച്ചറിയുക. കേരള സർവകലാശാലയിൽ മാത്രമല്ല രാജ്യത്തെപ്രധാനപ്പെട്ട സർവ്വകലാശാലകളിലടക്കം സീറ്റ് ഒഴിഞ്ഞു കിടക്കാറുണ്ട്. വി സിയെന്ന നിലയിൽ ഈ സർവ്വകലാശാലയുടെ കാതലായ അക്കാദമിക പ്രശ്നങ്ങളിൽ ശ്രദ്ധിക്കൂ. സർവ്വകലാശാലയ്ക്ക് അക്കാദമിക ദിശാബോധം നൽകേണ്ട സർവ്വകലാശാലയുടെ അക്കാദമിക്ക് കൗൺസിൽയോഗം ഒരുവർഷമായി വിളിച്ചുകൂട്ടാതിരിക്കുന്നയാളുടെ കപടവിലാപത്തെ, കഷ്ടമെന്നല്ലാതെ എന്തുപറയാൻ’ എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

