
മോഹനൻ കുന്നുമ്മൽ സർവകലാശാല ഭരണത്തെ താറുമാറാക്കുന്നു. തനിക്ക് എന്താണ് യോഗ്യതയെന്ന് വി സി മോഹനൻ കുന്നുമ്മൽ സ്വയം ചോദിക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്. സംഘപരിവാറിന്റെ കാല് തിരുമ്മുന്നത് മാത്രമാണ് വി സി മോഹനൻ കുന്നുമ്മലിന്റെ യോഗ്യത. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ഒത്താശയോടെയാണ് എല്ലാം നടക്കുന്നത് എന്നും ശിവപ്രസാദ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തിലേക്ക് നുഴഞ്ഞുകയറാൻ നിൽക്കുന്ന ഇത്തിൾ കണ്ണികളാണ് സേവ് യൂണിവേഴ്സിറ്റി ഫോറം. സേവ് യൂണിവേഴ്സിറ്റി ഫോറവും, സംഘപരിവാറും വിസിയും എല്ലാം ഒറ്റ ടീമാണ്. ആർ എസ് എസ് ഒരു സർവകലാശാലയുടെ തലപ്പത്ത് കയറിയിരുന്നാൽ എന്ത് സംഭവിക്കും എന്ന് കേരള സർവകലാശാലയിൽ കാണാം എന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ജാതി അധിക്ഷേപം നേരിടേണ്ടി വരികയാണ്. ഓട് പൊളിച്ച് സിൻഡിക്കേറ്റ് മെമ്പർമാർ ആയി ചിലരെ കയറ്റി ഇരുത്തിയിട്ടുണ്ട്. എന്താണ് ബിജെപിക്കാരുടെ ജാതിവെറി എന്ന് രാവിലെ കേരളം കണ്ടതാണ്. ജാതി പറയാൻ കേരള സിൻഡിക്കേറ്റ് അംഗങ്ങൾ തയ്യാറായി. വിജയകുമാരി നല്ല ആർഎസ്എസ് കുമാരിയാണ് എന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

