കെ എം ഷാജിയുടെ വർഗീയ പരാമർശം: ഉത്തരമില്ലാതെ വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നാറ്റം തിരിഞ്ഞ് യുഡിഎഫ് നേതാക്കളായ വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും. ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിനു വേണ്ടിയാവണം എന്നും, “മതമാണ് പ്രശ്നം” എന്നും കെ എം ഷാജി പലവേദികളിലും പ്രസംഗിച്ചിരുന്നു. ഗൾഫിലെ കെഎംസിസി പരിപാടികളിലടക്കം അദ്ദേഹം വർഗീയ പരാമർശങ്ങൾ നടത്തുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് വാർത്താ സമ്മേളനത്തിൽ മറുപടി ഇല്ലാതെ വിഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും കുഴങ്ങിയത്. ഷാജി പറഞ്ഞത് അങ്ങനെ ഉദ്ദേശിച്ചുള്ളതല്ലെന്നും അവരുടെ പാർട്ടി പരിപാടികളിൽ പറഞ്ഞ ചില കാര്യങ്ങളാണെന്നും പറഞ്ഞ് വിഡി സതീശനടക്കം ഈ പ്രസ്താവനയെ ലഘൂകരിക്കാനും ശ്രമിച്ചു.

ALSO READ; ശബരിമല സ്വർണ്ണ മോഷണ കേസ് : ഉപ്പ് തിന്നവർ വെള്ളം കുടിക്കും; മന്ത്രി വി ശിവൻകുട്ടി

മതമാണ് പ്രശ്നം എന്ന ഷാജിയുടെ പ്രസ്താവനയും സജി ചെറിയാന്റെ പരാമർശവും ഒരുപോലെയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വാദിച്ചെങ്കിലും മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇരുവരും വിഷയത്തിൽ നിന്നും തെന്നി മാറാനാണ് ശ്രമിച്ചത്.

മുസ്ലിം ലീഗ് നടത്തുന്ന വർഗീയമായ ഇടപെടലുകളുടെ പ്രതിഫലനമാണ് ഷാജിയുടെ വാക്കുകളിൽ കാണുന്നതെന്ന വിമർശനത്തിനും മറുപടി നൽകാൻ നേതാക്കൾക്ക് സാധിച്ചില്ല. മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്ന നേതാക്കൾ സ്വന്തം മുന്നണിയിലെ നേതാവിന്റെ വർഗീയ പരാമർശങ്ങളിൽ ഉത്തരമില്ലാതെ വട്ടംതിരിയുന്ന കാ‍ഴ്ചയാണ് ഇന്ന് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News