പിഎം ശ്രീ: കോൺഗ്രസിലെ ഭിന്നത പുറത്ത്; കെ സി വേണുഗോപാലിനെ തള്ളി വി ഡി സതീശനും സണ്ണി ജോസഫും

vd satheesan + kc venugopal

പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത. പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെ കെ സി വേണുഗോപാൽ രൂക്ഷമായി വിമർശിക്കുകയും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം കേന്ദ്ര ഫണ്ട് വാങ്ങുന്നത് കൊണ്ട് യാതൊരു കു‍ഴപ്പവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കെ മുരളീധരനും പ്രതികരിച്ചു.

കർണാടകയിലും തെലങ്കാനയും ഹിമാചൽപ്രദേശിലും പി എം ശ്രീ പദ്ധതി സജീവമായി നടപ്പാക്കുമ്പോൾ കേരളത്തിൽ നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള കോണ്ഗ്രസിലെ ഭിന്നതയാണ് മറനീക്കി പുറത്തു വന്നത്.

ALSO READ; രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം: ‘ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു എന്ന വാർത്ത വസ്തുതാ വിരുദ്ധം’: കെ യു ജനീഷ് കുമാർ എംഎൽഎ

കേന്ദ്രത്തിന്റെ ഫണ്ടല്ലേ കളയേണ്ടതില്ലല്ലോ എന്ന് വിഡി സതീശനും, കേന്ദ്ര ഉപാധികൾ ഇല്ലാതെ ഫണ്ട്‌ വാങ്ങാം, അർഹത പെട്ട പണം കിട്ടേണ്ടത് അവകാശമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കൃത്യമായ ഉപാധികൾ വച്ചിട്ടേ സംസ്ഥാനം മാത്രമേ ഫണ്ട് സ്വീകരിക്കാവൂ എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News