
ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കാന്‍ കെ പി സി സി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ വിഡ്ഢിത്തം പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പത്തനംതിട്ടയില്‍ സംഘടിപ്പിച്ച വിശ്വാസ സംഗമം എന്ന പരിപാടിക്കിടെ ചൊല്ലിയ പ്രതിജ്ഞയിലാണ് സതീശന്‍ വിഡ്ഢിത്തം പറഞ്ഞത്. ‘മൂല്യച്യുതിക്കും അധാര്‍മികതക്കുമെതിരെ ഉയര്‍ന്നുവരുന്ന ഭീഷണികളെ ചെറുക്കാനും അതിനെതിരെ ശബ്ദിക്കാനും ഞാന്‍ ബാധ്യസ്ഥനാണ്’- എന്നായിരുന്നു പ്രതിജ്ഞയിലെ ഒരു ഭാഗം.
നേരെ വിപരീത അര്‍ഥമാണ് ഈ വാചകം ഉത്പാദിപ്പിക്കുന്നത്. മൂല്യത്തിനും ധാര്‍മികതയ്ക്കുമെതിരെ ഉയര്‍ന്നുവരുന്ന ഭീഷണികളെ എന്നാണ് യഥാര്‍ഥത്തില്‍ വേണ്ടിയിരുന്നത്. രമേശ് ചെന്നിത്തല, സണ്ണി ജോസഫ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഈ തെറ്റ് ഏറ്റുപറയുകയും ചെയ്തു. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പരിഹാസമാണ് ഉയരുന്നത്. ‘മൂല്യച്യുതിക്കും അധാര്‍മികതയ്ക്കുമെതിരെ ഉയര്‍ന്നുവരുന്ന ഭീഷണികളെ ചെറുക്കാന്‍ യുഡിഎഫ് പ്രതിജ്ഞ-വിവരമുള്ള ഒരുത്തനും ഇക്കൂട്ടത്തില്‍ ഇല്ലേ ?’ എന്നാണ് അധ്യാപകനായ കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
വിവരമുള്ള ഒരുത്തനും കോണ്‍ഗ്രസിലില്ലേ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കോണ്‍ഗ്രസിന്‍റെ നയനിലപാടുകളും പ്രവര്‍ത്തനങ്ങളും വെച്ച് സതീശന്‍ പറഞ്ഞത് ‘കൃത്യ’മാണെന്ന് ട്രോളുന്നവരുമുണ്ട്. ഏതായാലും വിശ്വാസികളെ കൈയിലെടുക്കാന്‍ കൂപ്പുകൈയോടെ അതീവ ഭക്തി തോന്നിപ്പിച്ച് നടത്തിയ ഈ പ്രതിജ്ഞ സതീശന് തന്നെ തിരിച്ചടിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

