
ലൈംഗികാതിക്രമണത്തിൽ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരേ കാര്യത്തിൽ രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നു വി ഡി സതീശൻ ചോദിച്ചു. രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് സംഘടനാ പരമായ വിഷയമാണെന്നും അത് KPCC അധ്യക്ഷനോട് ചോദിക്കാനും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പുതിയ ഓഡിയോ ക്ലിപ്പുകളും ചാറ്റ് സന്ദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്നാണ് രാഹുലിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ഒരേ കാര്യത്തിൽ രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും ആ നടപടി നിലനിൽക്കുകയാണെന്നുമായിരുന്നു വി ഡി സതീശൻ്റെ വാദം.
ALSO READ; ‘ഇനി നടപടി എടുക്കേണ്ടതില്ല, കൂടുതൽ പ്രതികരണവും ഇല്ല’: രാഹുലിനെ സംരക്ഷിച്ച് ഷാഫി പറമ്പിൽ
ലൈംഗികാതിക്രമണ ആരോപണ വിധേയനായ രാഹുൽ പി ആർ വർക്കിലൂടെ സജീവമാകാൻ ശ്രമം തുടങ്ങിയിരുന്നു. പാലക്കാട്ടെ UDF ൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും രാഹുൽ പങ്കെടുക്കാറുണ്ട്. ഇതിനിടെയാണ് പുതിയ തെളിവുകൾ പുറത്തുവന്നത്. ഇത് പാലക്കാട്ടെ കോൺഗ്രസിനെയും യുഡിഎഫിനെയും കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


