കേരളത്തെ തകർക്കാനുള്ള ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി വർഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വിഡി സതീശൻ; എം ശിവപ്രസാദ്

m sivaprasad on vd satheesan

മതനിരപേക്ഷ കേരളത്തെ അധികാരത്തിന് വേണ്ടി ഏത് വർഗീയവാദിയുടെയും ആലയിൽ കൊണ്ടു കെട്ടും എന്നാണ് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. ജമാഅത്തെ ഇസ്ലാമിയെ സ്വീകരിക്കുമെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. കേരളത്തെ തകർക്കാനുള്ള RSS – ജമാഅത്തെ ഇസ്‌ലാമി വർഗ്ഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് ശ്രീ. വി. ഡി. സതീശനെന്നും എം ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

Also read; യുഡിഎഫ് പുതുയുഗ യാത്ര: പ്രസംഗം തുടങ്ങുമ്പോൾ പേര് പരാമര്‍ശിച്ചില്ല; ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

‘ജമാഅത്തെ ഇസ്‌ലാമിയ്ക്ക് മതരാഷ്ട്രവാദം ഇല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കും: വി. ഡി. സതീശൻ’
മതനിരപേക്ഷ കേരളത്തെ അധികാരത്തിന് വേണ്ടി ഏത് വർഗീയവാദിയുടെയും ആലയിൽ കൊണ്ടു കെട്ടും എന്നാണ് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുന്നത്. മറ്റത്തൂർ ഉൾപ്പെടെ കേരളത്തിലെ പല പഞ്ചായത്തുകളിലും BJP പിന്തുണ വാങ്ങിയ കോൺഗ്രസിനോട് ജമാഅത്തെ ഇസ്‌ലാമിക്കു ഒരു പരിഭവവും ഇല്ല എന്നതും പ്രത്യേകം നാം കാണണം. ഇത് തെളിയിക്കുന്നതെന്താണ്?
കേരളം ഉയർത്തുന്ന മതനിരപേക്ഷ ബോധത്തെ തകർക്കാൻ ആദ്യം തകർക്കേണ്ടത് ഇടതുപക്ഷത്തെയാണെന്ന് എല്ലാ വർഗീയവാദികൾക്കും നല്ല ബോധ്യമുണ്ട്. ആ ബോധ്യത്തിൽ നിന്നാണ് ഇടതുപക്ഷത്തെ തകർക്കാനുള്ള ഗൂഢാലോചനയും വർഗീയ പ്രചാരണവും കേരളത്തിൽ ഇന്ന് BJP യും ജമാഅത്തെ ഇസ്‌ലാമിയും നടത്തുന്നത്. ഈ കോർഡിനേഷൻ കമ്മിറ്റിയിൽ ഇന്ന് അധികാരത്തിന് വേണ്ടി UDF ചേർന്നിരിക്കുകയാണ്.കേരളത്തെ തകർക്കാനുള്ള RSS – ജമാഅത്തെ ഇസ്‌ലാമി വർഗ്ഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് ശ്രീ. വി. ഡി. സതീശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News