
സമകാലിക വിഷയങ്ങൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും ‘ആധികാരിക’മായ രീതിയിൽ കള്ളത്തരങ്ങളും പൊട്ടത്തരങ്ങളും വിളിച്ചു പറയാൻ കഴിവുള്ള നേതാവ് ഒരാളേ ഉള്ളൂ – പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സതീശൻ ജി മാധ്യമങ്ങൾക്ക് മുന്നിൽ പൊടിപ്പും തൊങ്ങലും ചേർത്ത് നടത്തുന്ന പ്രകടനങ്ങൾ കണ്ടാൽ ഏതൊരു സാധാരണക്കാരനും ആരാധകരായിപ്പോകും. എന്നാൽ, മാധ്യമങ്ങൾക്ക് മുന്നിലെ പ്രകടനം കഴിഞ്ഞ് അദ്ദേഹം പറഞ്ഞതെന്ത് എന്നൊന്ന് ഇരുത്തി ചിന്തിച്ചാൽ തീർന്നു – മനസിലെ വിഗ്രഹം വീണുടയാൻ നിമിഷങ്ങൾ മതി. സതീശൻ ജിയുടെ പൊട്ടത്തരങ്ങൾക്ക് ഒന്നല്ല, ഉദാഹരണങ്ങൾ ഒരുപാടാണ്.
ആറുവരിപ്പാതയിലെ പോരാളി
പുതുതായി നിർമിച്ച ആറുവരിപ്പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല എന്ന ബോർഡ് കണ്ട്, സാധാരണക്കാരായ ബൈക്ക് യാത്രക്കാർക്കും ഓട്ടോക്കാർക്കും വേണ്ടി രക്തം തിളച്ച സതീശൻജി മാധ്യമങ്ങൾക്ക് മുൻപിൽ ഒരു വൻ പ്രകടനം നടത്തി വൈറലായിരുന്നു. ഈ സാധാരണക്കാരായ ഇവരുടെ പണം കൂടി കൊണ്ടല്ലേ ഈ പാത നിർമിച്ചതെന്നും അവരെ തടയുന്നത് ശെരിയാണോ എന്ന ന്യായമായ ഒരു ചോദ്യം അദ്ദേഹം ഉന്നയിച്ചു. കേട്ടവർ കേട്ടവർ കയ്യടിച്ചു. പിന്നെയാണ് വെറുതെ ഒരു ബോർഡ് വെക്കില്ലല്ലോ എന്ന് ആളുകൾ ചിന്തിച്ചത്.
വസ്തുത: എക്സ്പ്രസ് ഹൈവേകളിൽ ടൂ വീലറുകൾ, ത്രീവീലറുകൾ എന്നിവ നിരോധിച്ചിരിക്കുന്നത് സുരക്ഷാ കാരണങ്ങൾ (Safety Concerns), വേഗതയിലെ വ്യത്യാസം (Speed Mismatch), കാറ്റിന്റെ പ്രതിരോധം (Wind Resistance), സ്റ്റെബിലിറ്റി എന്നിവ കണക്കിലെടുത്താണ്. ഇത്തരത്തിൽ കൃത്യമായ കാരണങ്ങൾ ഉള്ളതുകൊണ്ടാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ഒരു ഉന്നത നേതാവ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ആ കാരണം അന്വേഷിക്കാൻ പോലും തയാറായില്ല എന്നതാണ് വാസ്തവം.
ടയറിന്‍റെ കാറ്റുപോയ കഥ
ബിഷപ്പിനെ കാണാൻ സ്വന്തം കാറിൽ പോകാത്തതെന്താണ് എന്ന ചോദ്യത്തിന് തന്റെ വാഹനത്തിന്റെ ടയറിലെ കാറ്റ് തീർന്നെന്നും കാക്കനാടുള്ള സുഹൃത്തിന്റെ വീട്ടിൽ വണ്ടി കൊണ്ട് ഇടേണ്ടി വന്നെന്നുമായിരുന്നു വിഡി സതീശൻ നൽകിയ ഉത്തരം. കാറിന് കാറ്റടിക്കാനുള്ള സംവിധാനമില്ലാത്ത കുഗ്രാമമാണോ കാക്കനാട് എന്ന് ചോദിച്ച് സോഷ്യൽ മീഡിയ ഇത് പൊളിച്ചടുക്കി.
ALSO READ; ലൈംഗിക പീഡനക്കേസിലേയും സാമ്പത്തിക തട്ടിപ്പ് കേസിലെയും പ്രതികളെ രഹസ്യമായി തിരിച്ചെടുത്ത് കോൺഗ്രസ്
വസ്തുത: കാക്കനാട് മാത്രം അഞ്ച് പെട്രോൾ പമ്പുകളും എട്ട് ടയർ ഷോപ്പുകളും ലഭ്യമാണ്. കാക്കനാട്ടേക്ക് പോകുന്ന വിവിധ റൂട്ടുകളിലും ധാരാളം സൗകര്യങ്ങളുണ്ട്. എച്ച്.എം.ടി വഴി നാല് പമ്പുകളും, ഇടപ്പള്ളി വഴി അഞ്ച് പമ്പുകളും, ആലുവ വഴി ഏഴ് പെട്രോൾ പമ്പുകളും ഏഴ് ടയർ ഷോപ്പുകളും ഉണ്ടെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ വ്യക്തമാക്കുന്നു. ചോദ്യത്തിന് ഉത്തരമില്ലാതെ ഉരുണ്ട് മറിയാൻ ചെറിയ കള്ളങ്ങളും വലിയ കള്ളങ്ങളും ലാഗില്ലാതെ മാറിമറിയടിക്കുന്ന സതീശൻ ജിയുടെ പ്രകടനം കയ്യടികൾ അർഹിക്കുന്നതാണ്.
വി ഡി സതീശൻ കെട്ടിപൊക്കിയ മറ്റ് നുണഗോപുരങ്ങളും അതിനെ പൊളിക്കുന്ന യഥാർഥ വസ്തുതകളും കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

