ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശൻ ജാഥ മാറ്റിവയ്ക്കാൻ തയ്യാറായില്ല; എംവി ​ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-cpim

കേരളത്തിൽ കോൺ​ഗ്രസ് സമ്മതിക്കാത്തതിനാൽ ഐഎൻടിയുസി ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ.
കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ.

തൊഴിലാളി വിരുദ്ധ നടപടികൾ മോദി സർക്കാർ ഓരോ ദിവസം ശക്തിപ്പെടുത്തുന്നു. പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്.ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഈ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു. പണിമുടക്കിനെ അനുകൂലിക്കാൻ നേതൃത്വം സമ്മതിക്കുന്നില്ലെന്ന് ഐഎൻടിയുസിക്കാർ തന്നെ പറയുന്നു
ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

Also read: ‘ഈ പണിമുടക്ക് ഒരു താക്കീതാണ്, പണിമുടക്കിനെ കോൺഗ്രസ് അപമാനിച്ചു’; എളമരം കരീം

വിഡി സതീശന്റെ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും സതീശൻ അത് മുഖവിലയ്ക്കെടുത്തില്ല.ഇതിനെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നിൽക്കണം. നരേന്ദ്ര മോദി സർക്കാരിനെ തിരുത്തിക്കാൻ ഫലപ്രദമായി ഇടപ്പെടണമെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News