രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെ; സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ

vd-satheesan-rejects-sunny-joseph-statement

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമാണെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും വെൽ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രസ്താവന. സണ്ണി ജോസഫിന്‍റെ ഈ നിലപാടിനെ ആണ് സതീശൻ പാടെ തള്ളിക്കളഞ്ഞിരിക്കുന്നത്.

ALSO READ: അതിജീവിതയെ അധിക്ഷേപിച്ച കേസ്; പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ രാഹുല്‍ ഈശ്വർ വീണ്ടും ജയിലിലേക്ക്

കെപിസിസി അധ്യക്ഷന്റെ ഈ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. രാഹുൽ മാങ്കൂട്ടത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് കെപിസിസി അധ്യക്ഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, പരാതിക്കാരിക്ക് അതിജീവിത എന്നുള്ള പരിഗണന പോലും നൽകാതെ അതൊരു കെട്ടിച്ചമച്ച പരാതിയാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കെപിസിസി അധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിമർശനമുയരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News