
മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര ആശയ പ്രചാരണം സജീവമാക്കാൻ ജമാഅത്തെ ഇസ്ലാമി. ബ്രദർഹുഡ് നേതാക്കളുടെയും മൗദൂദിയുടെയും രാഷ്ട്രീയ ആശയങ്ങൾ താഴേത്തട്ടിലെത്തിയ്ക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള ചർച്ചാ സദസ്സ് ഇന്ന് മലപ്പുറത്ത് നടക്കും. സംസ്ഥാനത്തുടനീളം സെമിനാറുകളും ചർച്ചകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ സിദ്ധാന്തം ഉപേക്ഷിച്ചെന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്ഥാവനക്ക് തിരിച്ചടിയാണിത്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാർ മൗദൂദിയുടെ മതരാഷ്ട്രവാദം കൊണ്ടുനടക്കുന്നില്ലെന്നായിരുന്നു വി ഡി സതീശൻ്റെ പരാമർശം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്തായിരുന്നു പ്രതിപക്ഷ നേതാവ് ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. യുഡിഎഫ് വഴി പൊതു സമൂഹത്തിൽ ലഭിച്ച അനുകൂല സാഹചര്യം മുതലാക്കാനാണ് മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര ആശയ പ്രചാരണം സജീവമാക്കുന്നതിലൂടെ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

