വയനാട് പുനരധിവാസം: വി.ഡി. സതീശന്റെ ആരോപണങ്ങൾ പൊളിയുന്നു; പണി പൂർത്തിയായത് നൂറുകണക്കിന് വീടുകൾ, പോസ്റ്റുമായി കെ റഫീഖ്

K RAFEEQ ABOUT V D SATHEESAN WAYANADU CONTROVERSY

വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പച്ചക്കള്ളം പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യം ശക്തമാകുന്നു. സർക്കാർ ഒരു വീട് പോലും നിർമ്മിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കുന്ന വസ്തുതകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിപിഐഎം വയനാട്‌ ജില്ലാ സെക്രട്ടറി കെ റഫീഖ് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ചെടുത്ത ഫണ്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ, അത് മറയ്ക്കാനായി ഇത്തരത്തിൽ കള്ളങ്ങൾ വിളമ്പിയാൽ രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടതില്ല. യാഥാർത്ഥ്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. സർക്കാർ ദുരന്തബാധിതർക്കായി നിർമ്മിച്ചത് ഒന്നോ രണ്ടോ വീടുകളല്ല, മറിച്ച് നിരവധി വീടുകളാണ് ഇതിനോടകം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
വയനാട് ടൗൺഷിപ്പിൽ വെറും നാലുമാസം കൊണ്ടാണ് വലിയൊരു വിഭാഗം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഏകദേശം 170 ഓളം വീടുകൾ ഉടൻ തന്നെ ആളുകൾക്ക് കൈമാറാൻ സജ്ജമായിട്ടുണ്ട്. മിക്ക വീടുകളുടെയും സ്ട്രക്ച്ചർ വർക്കുകൾ പൂർണ്ണമായും കഴിഞ്ഞിരിക്കുകയാണ്.

ALSO READ: കേന്ദ്രം നൽകാനുള്ള കുടിശികയെപ്പറ്റി കോൺ​ഗ്രസ് മിണ്ടുന്നില്ല, കെസി വേണു​ഗോപാൽ മൗനം തുടരുന്നു; എംവി ​ഗോവിന്ദൻ മാസ്റ്റർ

നവംബർ മാസത്തിന് ശേഷം യുദ്ധകാലാടിസ്ഥാനത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നത്. പ്രതിദിനം 1500-ലധികം തൊഴിലാളികളാണ് ഈ പ്രോജക്റ്റിനായി ജോലി ചെയ്യുന്നത്. മഴ പെയ്യുന്ന സമയത്ത് പണി നടത്താൻ ബുദ്ധിമുട്ടുള്ള വയനാടൻ കാലാവസ്ഥയിലും, അസാധ്യമായ വേഗതയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. താമസിയാതെ തന്നെ എല്ലാ വീടുകളുടെയും പണികൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഇത്രയേറെ വീടുകൾ കണ്മുന്നിൽ നിൽക്കുമ്പോഴാണ് വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

പച്ചക്കള്ളം പറഞ്ഞ പ്രതിപക്ഷ നേതാവ് മാപ്പ് പറയുകയാണ് വേണ്ടത്.
ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ച് മുക്കിയ ഫണ്ടിനെക്കുറിച്ച് ചോദ്യമുയരുമ്പോൾ അത് മറക്കാനായി ശുദ്ധ അസംബന്ധം വിളമ്പിയാൽ രക്ഷപ്പെടും എന്ന് കരുതേണ്ട.
ഇതാ കാണൂ … സർക്കാർ ദുരന്ത ബാധിതർക്കായി നിർമ്മിച്ച ഒരു വീടല്ല…. നിരവധി വീടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News