
കേരളം ഇന്ന് സാക്ഷ്യം വഹിച്ചത് നാട് കണ്ടതിൽ വച്ച് ഏറ്റവും വലിയ അതിജീവനത്തിൻ്റെ മഹത്തായ മാതൃകയ്ക്കാണ്. ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം ജനങ്ങൾക്ക് താങ്ങായും തണലായും ഒരു സർക്കാർ നിൽക്കുകയും അവിടെ നിന്നും അതിജീവനത്തിൻ്റെ പുതുചരിത്രം കുറിക്കുകയും ചെയ്തു. എന്നാൽ ഈ ഒരു ഘട്ടത്തിലും സർക്കാരിനൊപ്പമോ അതിജീവനപ്രവർത്തനങ്ങൾക്കൊപ്പമോ നിൽക്കാൻ കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസോ കേന്ദ്രം ഭരിക്കുന്നവരോ കേന്ദ്ര സർക്കാരോ തയ്യാറായില്ല. പക്ഷെ ദുരന്തമുഖത്തെത്തി പ്രഹസനങ്ങൾ നടത്താൻ ആരും മറന്നതുമില്ല. ഇന്ന് താക്കോൽദാനച്ചടങ്ങിലെത്തിയ മുഖ്യമന്ത്രി ഒരു കൊച്ച് കുഞ്ഞിനെ എടുത്ത് മടിയിലിരുത്തിയ ദൃശ്യങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ആ കൊച്ചു കുട്ടിയെ ആരും മറന്ന് കാണില്ല. ദുരന്തത്തെ അതിജീവിച്ച നൈസമോളാണത്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്രേ മോദി കേരളത്തിലെത്തി മടിയിലിരുത്തി കൊഞ്ചിച്ച അതേ നൈസമോളാണ്. പിന്നീട് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവും ദുരന്തമുഖത്തെത്തി നൈസമോളെ എടുത്ത് തോളിൽ വച്ച് കൊഞ്ചിച്ചു. ഒരുപാട് സ്വപ്നങ്ങൾ നൽകി പ്രതീക്ഷകളും നൽകി പോയതല്ലാതെ ഇവരൊന്നും പിന്നീട് അവരെയൊന്നും തിരിഞ്ഞ് നോക്കിയതു പോലുമില്ല. അവിടെയാണ് ഈ സർക്കാർ വാക്ക് പാലിച്ചത്.
നൈസമോൾ ഒരു പ്രതിനിധിയാണ് സർക്കാർ വാക്ക് പാലിച്ച് സ്നേഹം കൊണ്ട് തണലേകിയ ഒരുപാട് പേരുടെ പ്രതിനിധി. വയവനാടിൻ്റെ പേരിൽ പണം പിരിച്ച് ആ പണം മുക്കിയ കോൺഗ്രസും വയനാട്ടിലെ ജനങ്ങളെ മനുഷ്യരായിപ്പോലും കാണാത്ത കേന്ദ്രവും നമുക്ക് മുന്നിൽ തെളിവായി നിൽക്കുമ്പോൾ മുഖ്യമന്ത്രിയുടേയും നൈസനമോളുടേയും ചിത്രം നൽകുന്നത് പ്രതീക്ഷ കൂടിയാണ്. ഒരു ജനതയ്ക്കാകെയുള്ള പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


