‘ഓരോ ആക്രമണം ഉണ്ടാകുമ്പോഴും മുന്നോട്ട് പോകാൻ കരുത്ത് പകരുന്നത് ഇങ്ങനെയുള്ള ചേർത്തുപിടിക്കലുകളാണ്’; ആശമാർക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്

veena george

വടകര ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ആധുനിക ഓപ്പറേഷൻ തീയറ്ററുകളുടെയും മെറ്റേണിറ്റി വാർഡിന്റെയും ഉദ്ഘാടനത്തിന് ശേഷം പുറത്തേക്ക് വന്ന ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ ചേർത്ത് പിടിച്ച് ആശമാരും മറ്റ് ആരോഗ്യപ്രവർത്തകരും. മന്ത്രി തന്നെയാണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘ഓരോ ആക്രമണം ഉണ്ടാകുമ്പോഴും മുന്നോട്ട് പോകാൻ കരുത്ത് പകരുന്നത് ഇങ്ങനെയുള്ള ചേർത്തുപിടിക്കലുകളാണ്’ എന്നും മന്ത്രി കുറിച്ചു.

ALSO READ: വിഭജന ഭീതി ദിനാചരണത്തിനുള്ള ആഹ്വാനം: സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ സർവ്വകലാശാലകളെ വിട്ടുകൊടുക്കാനാകില്ല: മുഖ്യമന്ത്രി

‘വടകര ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ആധുനിക ഓപ്പറേഷൻ തീയറ്ററുകളുടെയും മെറ്റേണിറ്റി വാർഡിന്റെയും ഉദ്ഘാടനത്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ട ആശമാരും മറ്റ് ആരോഗ്യപ്രവർത്തകരും. അവർ അയച്ചു തന്ന വീഡിയോ അതുപോലെ ഇവിടെ ചേർക്കുന്നു’ എന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News