ശിശുമരണനിരക്ക്: കേരളം – 5, അമേരിക്ക – 5.6 ; കണക്കുകൾ നിരത്തി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ ജോർജ്

veena-george-slams-rajeev-chandrasekhar-kerala-infant-mortality-rate-usa-comparison

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കേരളത്തിന്റെ ശിശുമരണനിരക്ക് (Infant Mortality Rate) അഞ്ചാണ്. വികസിത രാഷ്ട്രമായ അമേരിക്കൻ ഐക്യനാടുകളിൽ ഇത് 5.6 ആണെന്നിരിക്കെ, അതിനേക്കാൾ മികച്ച നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്.

ലോകം മുഴുവൻ അംഗീകരിക്കുന്ന കേരളത്തിന്റെ ഈ നേട്ടത്തിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം. എന്നാൽ ഇതിനെ ഇത്തരത്തിൽ തരംതാഴ്ന്ന രീതിയിൽ വിമർശിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് മന്ത്രി വ്യക്തമാക്കി . രാജീവ് ചന്ദ്രശേഖർ തന്റെ പ്രസ്താവന തിരുത്തുമെന്ന് കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : 106 കോടിയുടെ കിഫ്ബി വിസ്മയം; പെരുമ്പളം – പാണാവള്ളി പാലം യാഥാർത്ഥ്യമായി: മാർച്ച് 7ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

ഏറ്റവും കൂടുതല്‍ യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് കേരളത്തില്‍ നിന്നാണ്. കുട്ടികളുണ്ടാകുന്നത് യുവാക്കള്‍ക്കല്ലേ. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിദേശത്ത് കുട്ടികളുണ്ടാകുമ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക് കുറയുന്നത് സ്വാഭാവികമാണെനായിരുന്നു രാജീവ് ചന്ദ്രശേഖര്‍ മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരളാ ഡെവലപ്‌മെന്റ് സമ്മിറ്റ് 2026-ല്‍ പറഞ്ഞ വിവാദ പ്രസ്താവന. ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും കടുത്ത വിമർശനങ്ങളും ഇതിനോടകം ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News