തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സപ്പിഴവ് ആരോപണം: ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോർജ്

veena george cyber attack

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ നേരത്തെ തന്നെ വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

ഇതിനായി വിദഗ്ധസമിതിയെയും നിയോഗിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ഉത്തരവാദികൾ ആയിട്ടുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികളുടെ വീടുകളിൽ പരിശോധനയുമായി ക്രൈംബ്രാഞ്ച്; കെഎസ്‌യു നേതാവ് നുബിൻ ബിനുവിന്റെ ഫോൺ പിടിച്ചെടുത്തു

ഏതാനും മാസങ്ങൾ മുൻപാണ് ഇത് കണ്ടുപിടിച്ചത്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടില്ല. യുവതി ഇപ്പോൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ : മണ്ണിടിച്ചിൽ ഭീഷണി; കാസർ​ഗോഡ് ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ പാസഞ്ചർ വാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിരോധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News