സിപിഐ എം നേതാവ് സി ബി ചന്ദ്രബാബു സഞ്ചരിച്ച വാഹനത്തിന് തീ പിടിച്ചു; ആളപായമില്ല

FIRE ACCIDENT

സിപിഐ എം നേതാവ് സി ബി ചന്ദ്രബാബു സഞ്ചരിച്ച വാഹനത്തിന് തീ പിടിച്ചു. ഇന്നലെ രാത്രിയോട് കൂടിയാണ് സംഭവം. കുട്ടികൾ അടക്കൽ 4 പേർ വാഹനത്തിൽ ഉണ്ടായിരുന്നു.

ആലപ്പുഴ എറണാകുളം റൂട്ടിൽ എരമല്ലൂരിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചന്ദ്രബാബുവും ഭാര്യയും കുട്ടികളും അടക്കം യാത്ര ചെയ്യുന്നതിനിടയിലാണ് വാഹനത്തിന്റെ മുൻഭാഗത്തു നിന്നും പുക ഉയർന്നത്.

ALSO : കേരള ഗ്രാമീണ ബാങ്കിനെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കം; പ്രതിഷേധ ധർണ്ണ നടത്തി കെ ജി ബി ഇ യു

സമീപത്തുകൂടി പോയ മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചവർ ഇത് ശ്രദ്ധിക്കുകയും പെട്ടെന്ന് ഡ്രൈവറെ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയം വാഹനത്തിന് അകത്തുള്ളവർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ആർക്കും അപായങ്ങൾ ഒന്നും സംഭവിച്ചില്ല. വാഹനം പൂർണമായിട്ടും കത്തി.

English summary : The vehicle of CPI(M) leader CV Chandrababu caught fire. The incident happened last night. There were 4 people in the vehicle, including the children.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News