വെള്ള കാര്‍ ബ്ലാക്ക് ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് ക്രൂയിസര്‍ കുണ്ടന്നൂരിലെ വര്‍ക്ക് ഷോപ്പിലേക്ക് എത്തിച്ചു; കൊച്ചിയില്‍ പിടികൂടിയ വാഹനം മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയുടേത്

operation namkoor

കൊച്ചിയില്‍ ഇന്നലെ പിടികൂടിയ ലാന്റ് ക്രൂയിസര്‍ വാഹനം വാഹനം മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയുടേതെന്ന് കണ്ടെത്തല്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മാഹിന് കസ്റ്റംസ് സമന്‍സ് നല്‍കി. രണ്ടാഴ്ച മുമ്പാണ് ലാന്‍ഡ് ക്രൂയിസര്‍ കുണ്ടന്നൂരിലെ വര്‍ക്ക് ഷോപ്പിലേക്ക് എത്തിച്ചത്.

നിറം മാറ്റം വരുത്തണമെന്നായിരുന്നു ആവശ്യം. വെള്ള കാര്‍ ബ്ലാക്ക് ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു. കാര്‍ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റാനായിരുന്നു നീക്കം. കസ്റ്റംസിന്റെ പരിശോധന സംബന്ധിച്ച് സൂചന ലഭിച്ചതിനാലാണ് ഇതെന്നാണ് കണ്ടെത്തല്‍.

ALSO READ; രാജ്യത്താദ്യമായി ടൂറിസം മേഖലയിൽ ഒരു ലിറ്ററേച്ചർ ഫെസ്റ്റിവെൽ ; കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആദ്യ പതിപ്പ് ഒക്ടോബറിൽ വർക്കലയിൽ

ഭൂട്ടാനില്‍ നിന്നും നികുതിയടക്കാതെ ആഡംബര കാറുകള്‍ ഇന്ത്യയിലെത്തിച്ച്‌ വിൽപന നടത്തിയ കേസില്‍ കൊച്ചിയിൽ നിന്നും ഒരു കാർ കൂടി ക‍ഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. അരുണാചൽ പ്രദേശ് രജിസ്ട്രേഷൻ ഉള്ള ലാൻ ക്രൂയിസർ ആണ് കുണ്ടന്നൂരിൽ നിന്നും പിടികൂടിയത്.

വാഹനങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിനോട് എൻഐഎ വിവരങ്ങൾ തേടിയിരുന്നു. കേസിൽ വരും ദിവസങ്ങളിലും നടപടികൾ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News