‘ഞാൻ മുസ്‌ലിങ്ങൾക്കെതിരെയല്ല, ലീഗിനെതിരെയാണ് സംസാരിച്ചത്; അവരെപ്പോലെ മതസൗഹാർദം തകർക്കുന്ന പാർട്ടി വേറെയില്ല’; വെള്ളാപ്പള്ളി നടേശൻ

VELLAPPALLI NADESHAN

മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം വിരോധിയാക്കി ചിത്രീകരിച്ച് വേട്ടയാടാൻ ലീഗ് ശ്രമിക്കുന്നുവെന്നും എന്നാൽ താൻ മുസ്‌ലിങ്ങൾക്കെതിരയല്ല, ലീഗിനെതിരെയാണ് സംസാരിച്ചത് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. ലീഗിനെപ്പോലെ മത സൗഹാർദം തകർക്കുന്ന പാർട്ടി വേറെയില്ല എന്നും അദ്ദേഹം പറഞ്ഞു.

‘മതേതരത്വവും ജനാധിപത്യവും പറയുന്ന മുസ്‌ലിം ലീഗ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ലീഗിൽ തന്നെ സമ്പന്നർക്കാണ് ആനുകൂല്യങ്ങൾ. കോളജുകൾ പോലും മുസ്ലിങ്ങളിലെ സമ്പന്നരുടെ ട്രസ്റ്റുകൾ ക്കാണ് ലീഗ് നൽകിയത്. തന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്.

ALSO READ: ‘മുഖ്യമന്ത്രിയെയും എന്നെയും രാഷ്ട്രീയപരമായി വേട്ടയാടുക ലക്ഷ്യം’: കിഫ്ബി മസാലബോണ്ട് കേസില്‍ ഇ ഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതില്‍ പ്രതികരിച്ച് തോമസ് ഐസക്

അവർ പറഞ്ഞ കാര്യങ്ങളെ എതിർത്തു എന്നതാണ് കാരണം. അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് മുസ്ലീം ലീഗീനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വന്ന് വന്ന് ഈഴവരിൽ നിന്ന് കോൺഗ്രസിൽ ആരും ഇല്ലാതായി എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News