
വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് നാളെ (14.11.2025) തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന അമ്പൂരി, വാഴച്ചാൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ജോലികൾ പൂർത്തിയാക്കേണ്ടതാണെന്നും ജില്ലാ കലക്ടർ ഉത്തരവിൽ പറയുന്നു. 23നാണ് തിരുനാൾ അവസാനിക്കുന്നത്.
ALSO READ: 30ാമത് ഐഎഫ്എഫ്കെയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷ ക്ഷണിച്ചു
21, 22, 23 തീയതികളിൽ തലസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. 9 കേന്ദ്രങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 21ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.സെൽവരാജൻ മുഖ്യകാർമ്മികത്വം വഹിക്കും. 22നാണ് പ്രദക്ഷിണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

