
വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക വിവരങ്ങൾ. സരോവരം പാർക്കിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വിജിലിൻ്റേത് തന്നെയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഡിഎൻഎ പരിശോധനാ ഫലത്തിലാണ് സ്ഥിരീകരണം. അമ്മയുടെയും സഹോദരൻ്റെയും DNA സാംപിളുകളുകളുമായി സാമ്യം കണ്ടെത്തി. കണ്ണൂരിലെ റീജിണൽ ഫോറൻസിക് ലാബിലെ പരിശോധനാ ഫലം എലത്തൂർ പൊലിസിന് ലഭിച്ചു.
ALSO READ: പാറാട് ആക്രമണം അഴിച്ചുവിട്ട് ലീഗ്, കോൺഗ്രസ് പ്രവർത്തകർ; സിപിഐഎം സ്തൂപം തകർത്തു
2019 മാർച്ച് 24 ന് ആയിരുന്നു കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. നാടുവിട്ടുപോയി എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് എലത്തൂർ CI രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഫലപ്രദമായ അന്വേഷണത്തിലാണ് വിജിൽ മരിച്ചതെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് സരോവരം പാർക്കിൽ സുഹൃത്തുക്കളും ഒപ്പം ബ്രൗൺഷുഗർ അമിത അളവിൽ ഉപയോഗിച്ചതാണ് വിജിൽ മരിക്കാൻ ഇടയാക്കിയത്. കേസിൽ വിജിലിന്റെ മൂന്ന് സുഹൃത്തുക്കളെയും പൊലീസ് പ്രതിചേർത്തു. രണ്ടാംപ്രതി രഞ്ജിത്തിനെ തെലുങ്കാനയിലെ ഖമ്മത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. തങ്ങളുടെ മകൻ നാടുവിട്ടു പോകാൻ ഒരു സാധ്യതയും ഇല്ലെന്ന് വിജിലിൻ്റെ മാതാപിതാക്കൾ പറഞ്ഞതും കേസിൽ നിർണായകമായി. പ്രതികളുടെ മൊഴികൾ എല്ലാം പഠിച്ചു പറഞ്ഞതുപോലെ എന്ന് അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
ALSO READ: വ്യാജ ആഭരണങ്ങൾ ഉപയോഗിച്ച് മുബൈ സ്വദേശിയിൽനിന്നും 25 ലക്ഷം രൂപ തട്ടിയതായി പരാതി ; 5 പേർ അറസ്റ്റിൽ
വിജിലിനെ മറവ് ചെയ്തതിനുശേഷം, എങ്ങനെ പൊലീസിന് മൊഴി നൽകണം എന്നത് അടക്കം ഗൂഢാലോചന നടത്തിയതായി പ്രതികൾ സമ്മതിച്ചു. നീണ്ട എട്ടു ദിവസം സരോവരം പാർക്കിൽ നടത്തിയ പരിശോധനയിലാണ് വിജിലിന്റെ മൃതദേഹവിഷ്ടങ്ങൾ കണ്ടെത്തുന്നത്. ശരീരാവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച DNA സാമ്പിൾ, വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും DNA മായി സാമ്യമുണ്ടെന്ന കണ്ണൂരിലെ റീജിയണൽ ഫോറൻസിക് ലാബിൽ നിന്ന് ലഭിച്ച പരിശോധന ഫലം എലത്തൂർ പൊലീസിന് ലഭിച്ചു. ഇതോടെ ആറു വർഷമായി തങ്ങളുടെ മകൻ എവിടെയെന്ന് ചോദ്യത്തിനാണ് വിജിലിന്റെ മാതാപിതാക്കൾക്ക് ഉത്തരം ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

