ശബരിമല സ്വർണ മോഷണം: മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി

Murari Babu

ശബരിമല സ്വർണ മോഷണക്കേസില്‍ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളി.

അതേസമയം, ശബരിമല തന്ത്രിമാരുടെ മൊഴി എസ് ഐ ടി ഇന്ന് രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു എന്ന് തന്ത്രിമാർ മൊഴി നൽകി. എന്നാൽ സ്വർണ്ണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമെന്നും തന്ത്രിമാര്‍ മൊഴി നല്‍കി. അതേസമയം കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.

ALSO READ: ‘യുഡിഎഫിന് ശുചിത്വത്തോടുള്ള സമീപനം മനസ്സിലാക്കാൻ ഇനിയെത്ര ഉദാഹരണം വേണം?’: ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്

2019 ൽ ശബരിമല സ്വർണ മോഷണം നടക്കുന്ന സമയത്ത്  ചുമതലയിൽ ഉണ്ടായിരുന്ന എല്ലാവരിൽ നിന്നും വിവരം ശേഖരിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ അന്നത്തെ തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ മൊഴി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News