
ആലപ്പുഴയിൽ അതിദരിദ്രരുടെ ഭക്ഷ്യ കൂപ്പണ്‍ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവും നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ചേർത്തല നഗരസഭാ കൗണ്‍സിലര്‍ സാജുവിനെതിരെയാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. 44 മാസത്തെ ഭക്ഷ്യ കൂപ്പണ്‍ ആണ് സാജു തട്ടിയത് എന്നാണ് കണ്ടെത്തിയിരുന്നത്.
പരാതിക്കാരനായ ഗുണഭോക്താവിന്റെ മൊഴി പൊലീസ് എടുത്തു. സാജുവിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. പൊതുമുതല്‍ അപഹരണമായതിനാലാണ് സംഭവം വിജിലന്‍സ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ് ഐ ആർ രജിസ്റ്റർ ചെയ്യും.
News Summary: The police have started an investigation against a Congress leader and a municipal councilor in the Alappuzha incident of embezzling food coupons from the extremely poor. The police have started a preliminary investigation against Cherthala municipal councillor Saju. It was found that Saju had embezzled 44 months of food coupons.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

