‘വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറി, യുഡിഎഫ് ജാഥയുടെ തുടക്കം വർഗീയ ശക്തികളെ വെള്ള പൂശികൊണ്ട്’; എം വി ഗോവിന്ദൻ മാസ്റ്റര്‍

kerala-government-development-achievements-ldf-udumbanchola-convention

വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറിയെന്നും വർഗീയ ശക്തികളെ വെള്ള പൂശികൊണ്ടാണ് യു ഡി എഫ് ജാഥയുടെ തുടക്കമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വർഗീയ ശക്തികളുമായി കൂട്ട് കൂടാനാണ് യു ഡി എഫ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

ലീഗിൻ്റെ ആശയങ്ങൾ രൂപപ്പെടുത്തുന്ന ശക്തിയായി ജമാഅത്തെ ഇസ്‌ലാമി മാറി. ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത തകർന്നാൽ കേരളമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ഇല്ലാതാക്കാനാണ് വർഗീയ ശക്തികളുടെ ശ്രമമെന്നും യു ഡി എഫ് ജാഥയിൽ വികസനം ചർച്ച ചെയ്യുന്നില്ല. മലർപ്പൊടിക്കാരൻ്റെ സ്വപ്നമല്ല മലയാളിയുടെ യഥാർത്ഥ സ്വപ്നമാണ് കിഫ്ബി വഴി യഥാർത്ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: കോ‍ഴിക്കോട് ദീപക്കിൻ്റെ മരണം: മുസ്ലിം ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എൻപിആർ കേരളത്തില്‍ നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തവിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് നേരത്തെ പറഞ്ഞതാണ്.
സംസ്ഥാന സർക്കാർ വീണ്ടും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News