
കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിലായി. പിറവന്തൂർ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്. പിറവന്തൂർ സ്വദേശി നിധിൻ നൽകിയ പരാതിയിലാണ് നടപടി. വസ്തുവിന്റെ ഫെയർ വാല്യു നിശ്ചയിക്കാൻ മുഹമ്മദ് ഖാൻ 10000 രൂപ പരാതിക്കാരന്‍റെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. വിവരം വിജിലൻസിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി. വിജിലൻസ് ഡി വൈ എസ് പി എസ് എസ് ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ തെളിവുസഹിതം പിടികൂടിയതും.
ALSO READ; മന്ത്രി വീണാ ജോർജിന്റെ വീട് ആക്രമിച്ച സംഭവം; 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
ഇന്നലെ തൃശൂരും സമാനമായ രീതിയിൽ വില്ലേജ് ഉദ്യോഗസ്ഥൻ പിടിയിലായിരുന്നു. വസ്തുവിന്റെ ആർ ഒ ആർ ശരിയാക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമായി 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻപി വിനോദാണ് വിജിലൻസ് പിടിയിലായത്.
News summary: Village assistant caught taking bribe of Rs. 10,000 in Kollam

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

