
തന്റെ അന്തിച്ചർച്ചയുടെ ഇൻട്രോയിൽ ഒരാളെ “ലൈംഗിക വൈകൃത കുറ്റവാളി” എന്ന് വിളിച്ചും “നാണമുണ്ടോ” എന്ന് ആക്രോശിച്ചും ചോദിച്ച ഒരാൾ, അതേ പീഡന–ഭ്രൂണഹത്യാ കേസുകളിൽ കോടതി ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവെച്ച പ്രതിയെ പിന്നീട് അഭിമുഖം ചെയ്ത് വെളുപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ ഛർദിക്കാനാണ് തോന്നുന്നത്. ലൈംഗിക വൈകൃതമുള്ള ഒരു പ്രതിയെ വിളിച്ചിരുത്തി അഭിമുഖം നടത്തി വെളിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത് മുകളില്‍ പറഞ്ഞതു പോലെയായിരുന്നു. മാധ്യമപ്രവർത്തനം എങ്ങനെ തുറന്ന കൂട്ടിക്കൊടുപ്പായി മാറാമെന്ന് മലയാളികൾക്ക് കാണിച്ചു തന്ന വൃത്തികെട്ട മാതൃകയാണിതെന്ന് പോസ്റ്റില്‍ പറയുന്നു.
ഇതിന് മുമ്പും ഇത്തരമൊരു ക്വട്ടേഷൻ ഏറ്റെടുത്തത് മനോരമയായിരുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു. അന്ന് ദിലീപ് അറസ്റ്റിലായിട്ടില്ല. കേസ് തന്റെ വിരുദ്ധമായി തിരിയുന്നുവെന്ന് മനസ്സിലാക്കിയ ദിലീപ്, മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി നൽകിയ അഭിമുഖത്തിൽ സ്വയം “ഇര”യായി അവതരിപ്പിക്കുകയും അതിജീവിതയെ സൂക്ഷ്മമായി കുറ്റപ്പെടുത്തുകയും ചെയ്തു. “ഇത്ര ക്രൂര പീഡനത്തിന് ഇരയായ സ്ത്രീ ആത്മഹത്യ ചെയ്യുകയോ മാനസികനില തെറ്റുകയോ ചെയ്യും” എന്ന അവന്റെ വഷളൻ പരാമർശങ്ങൾ പിന്നീട് അനുയായികൾ ആവർത്തിച്ചു.
മാങ്കൂട്ടത്തിന്റെ ഓഡിയോ കേൾക്കുമ്പോൾ, ഗർഭിണിയായ സ്ത്രീയോടുള്ള പൂർണമായ എമ്പതിയില്ലായ്മ അസഹ്യമാണ്. അവളെ മോശക്കാരിയാക്കാനുള്ള ശ്രമമാണ് മുഴുവൻ. ഒരേ പാറ്റേണിൽ നിരവധി കേസുകൾ, നിർബന്ധിത ഗർഭധാരണം, തുടർന്ന് സമ്മതമില്ലാത്ത അബോർഷൻ, ഇതെങ്ങനെ നിസ്സാരമാകും? അബോർഷൻ കുറ്റകരമാണെന്ന് കരുതുന്നില്ലെങ്കിലും, ഇത്തരം പ്രവർത്തികൾ ക്രൂരത തന്നെയാണ്. ഉളുപ്പില്ലായ്മയ്ക്ക് അതിരില്ലെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനമാണിതെന്ന് മറ്റൊരാള്‍ കുറിക്കുന്നു.
സവാദ് ടി എമ്മിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
തന്റെ അന്തിചർച്ചയുടെ ഇൻട്രോയിൽ ലൈംഗീക വൈകൃത കുറ്റവാളിയെന്ന് വിളിക്കുകയും നാണമുണ്ടോ തനിക്കെന്ന് വലിയ വായിൽ ചോദിക്കുകയും ചെയ്ത ഒരുത്തൻ,
ആ പീഡന / ഭ്രൂണഹത്യാ കേസുകളിൽ കോടതി ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവെച്ച പ്രതിയെ പോയി ഇന്റർവ്യൂ നടത്തി വെളുപ്പിക്കാൻ നോക്കുന്നത് കണ്ടപ്പോൾ ഛർദിക്കാനാണ് തോന്നിയത്.
മാധ്യമ പ്രവർത്തനം എങ്ങിനെ കൂട്ടിക്കൊടുപ്പ് പരുവത്തിൽ ആക്കാമെന്ന് മലയാളികൾക്ക് കാണിച്ചു തന്ന വൃത്തികെട്ട മാധ്യമ പ്രവർത്തകൻ
റെനി കെ ജെയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
ഇതിന് മുമ്പ് ഇങ്ങനെയൊരു കോട്ടേഷൻ ഏറ്റെടുത്തത് മനോരമ ആയിരുന്നു. അന്ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കേസ് തനിക്കെതിരെ തിരിയുന്നു എന്ന് മനസ്സിലാക്കിയ ദിലീപ് കാണിച്ച ബുദ്ധി ആയിരുന്നു ആ ഇന്റർവ്യൂ. ദിലീപിന്റെ ഉത്തരങ്ങൾക്കു വേണ്ടി എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ. എല്ലാവരാലും കല്ലെറിയപ്പെടുന്ന ഒരു ഇരയായി സ്വയം പ്രഖ്യാപിച്ചും, ഇരയായ സ്ത്രീയെ ഇൻഡയറക്ട് ആയി കുറ്റപ്പെടുത്തിയും എല്ലാമാണ് അയാൾ അന്ന് അതിൽ സംസാരിച്ചതത്രയും.
ഒരു വഷളൻ ചിരിയോടെ ദിലീപ് അന്ന് അതിജീവിതയെക്കുറിച്ചു പറഞ്ഞത്, ‘ഇത്ര ക്രൂരമായ പീഡനത്തിന് ഇരയായാൽ സാധാരണ സ്ത്രീകൾ ആണെങ്കിൽ ആത്മഹത്യ ചെയ്യും, ഇല്ലെങ്കിൽ മാനസികനില തെറ്റും . ഇത് രണ്ടു ദിവസംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിൽ അവരെ ഞാൻ അഭിനന്ദിക്കുന്നു ‘ എന്നാണ്. ഇത് പിന്നീട് ദിലീപ് അനുകൂലികൾ പലയിടത്തും പറയുന്നത് കണ്ടിട്ടുണ്ട്.
മാങ്കൂട്ടത്തിലിന്റെ അവസാനം വന്ന ഓഡിയോ കുറച്ചു ഭാഗം കേട്ടു. ഒരിക്കൽ കൂടെ കഴിഞ്ഞ, അയാളുടെ കുഞ്ഞിനെ വയറ്റിൽ ഉള്ള സ്‌ത്രീയോട് യാതൊരു എമ്പതിയും ഇല്ലാതെയുള്ള അയാളുടെ സംസാരം കേട്ടിരിക്കാൻ കഴിയില്ല. ആ സ്ത്രീയെ ഏറ്റവും മോശക്കാരി ആക്കാൻ ആണ് അതിലുടനീളം അയാൾ ശ്രമിക്കുന്നത്. എത്ര ഉഭയകക്ഷി സമ്മതപ്രകാരം എന്ന് പറഞ്ഞാലും ഒരേ പാട്ടേണിൽ, ഒരുപാട് കേസുകൾ വരിക എന്ന് പറയുമ്പോൾ അതെങ്ങനെയാണ് നിസ്സാരമാവുക. അതിൽ എല്ലാ കേസിലും നിർബന്ധപൂർവം ഗര്ഭിണിയാക്കുകയും, പിന്നീട് അവരുടെ സമ്മതമില്ലാതെ അബോർഷൻ ചെയ്യിപ്പിക്കുകയും ചെയ്യുന്നു. അതൊരുതരം കൊലപാതകം തന്നെയല്ലേ? (അബോർഷൻ കുറ്റകരമാണെന്നു കരുതുന്നില്ല എന്നുകൂടി പറയട്ടെ) ഇത്തരത്തിലുള്ള ഒരുത്തനെ വെള്ള പൂശാനും എന്തിനും തയ്യാറായി നിൽക്കുന്ന അയാളുടെ അണികളേക്കൊണ്ട് അതിജീവിതമാരെ തെറിവിളിപ്പിക്കാനുമുള്ള കൊട്ടേഷൻ ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് ഹാഷ്മി ആണ്.
ഉളുപ്പില്ലായ്മയ്ക്ക് യാതൊരു പരിധിയുമില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണയാൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

