വിഷൻ 2031 സെമിനാറുകൾക്ക് തുടക്കം; 18 സെഷനുകളിലായി ആയിരത്തോളം പേർ പങ്കെടുക്കും

vision 2031 seminar begins

കേരളത്തെ 2031 ഓടെ പുരോഗമനപരവും വികസിതവുമായ ഒരു സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ നടത്തുന്ന വിഷൻ 2031 സെമിനാറുകൾക്ക് തുടക്കമായി. 33 വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. 2031 ൽ കേരള സംസ്ഥാനം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാല വളർച്ച വിലയിരുത്തിക്കൊണ്ട് ഭാവിക്കുവേണ്ടിയുള്ള വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുകയാണ് സെമിനാറുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ALSO READ; ‘വർത്തമാനകാല ഇന്ത്യയിൽ മാധ്യമങ്ങൾ വായനക്കാരന്‍റെ അവകാശങ്ങളെ വിഴുങ്ങുന്നു’; വിമർശനവുമായി ടെലിഗ്രാഫ്‌ മുൻ എഡിറ്റർ ആർ രാജഗോപാൽ

ഇന്ന് എട്ട് വേദികളിലായാണ് സെമിനാർ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ്, ഡോ. ആർ ബിന്ദു, പി രാജീവ്, വീണാ ജോർജ് തുടങ്ങിയവരും വിവിധ സെമിനാറുകളിൽ പങ്കെടുക്കും. രണ്ടു ദിവസങ്ങളിൽ നടക്കുന്ന സെമിനാറിൽ 18 സെഷനുകളിലായി രാജ്യാന്തര വിഷയവിദഗ്ദര്‍ ഉള്‍പ്പെടെ സംസാരിക്കും. ഓരോ സെമിനാറിലും ദേശീയ അന്തർദേശീയ തലത്തിലുള്ള പാനലിസ്റ്റുകൾ ഉൾപ്പെടെ 1000ത്തോളം പേർ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News