
‘വിഷൻ 2031’ ൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്ഥാന തല വികസന സെമിനാറിന് തുടക്കമായി. ഇന്ന് രാവിലെ 10 മണിക്ക് ടാഗോർ തിയേറ്ററിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങില്‍, ആൻ്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉമേഷ് എൻ എസ് കെ തുടങ്ങിയവർ സംസാരിച്ചു. ‘ മികവിൻ്റെ 9 വർഷങ്ങൾ’ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി അവതരിപ്പിച്ചു.
11:30ന് വിവിധ വിഷയങ്ങളിൽ പാനൽ ചർച്ച നടന്നു. എസ്.സി.ഇ. ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ കെ മോഡറേറ്ററായി. ‘കേരളീയ പൊതുവിദ്യാഭ്യാസം-മികവിൻ്റെ നാൾ വഴികൾ, നാളെയുടെ പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്സൺ ഡോ. കെ എൻ. ഗണേഷ് സംസാരിച്ചു.
‘നാളെയുടെ അധ്യാപകരും ടീച്ചർ പ്രൊഫഷണലിസവും’ എന്ന വിഷയം ഡൽഹി സർവ്വകലാശാല പ്രൊഫസർ നമിത രംഗനാഥനും ‘ഗുണമേന്മ വിദ്യാഭ്യാസം – കാര്യക്ഷമമായ ഭരണ നിർവ്വഹണം’ എന്ന വിഷയം അഹമ്മദാബാദ് ഐ. ഐ.എം പ്രൊഫസർ കന്തൻ ശുക്ലയും അവതരിപ്പിച്ചു. ‘വളരുന്ന സാങ്കേതികവിദ്യ – മാറേണ്ട സ്കൂൾ വിദ്യാഭ്യാസ രീതിശാസ്ത്രങ്ങൾ’ എന്ന വിഷയത്തിൽ ഓപ്പൺ ഇൻവെൻഷൻ നെറ്റ് വർക്ക് ഇന്ത്യൻ പ്രതിനിധി വെങ്കിടേഷ് ഹരിഹരൻ സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടിന് പൊതു ചർച്ച നടക്കും. 3.30ന് റിപ്പോർട്ടും ക്രോഡീകരണവും മന്ത്രി വി ശിവൻകുട്ടി അവതരിപ്പിക്കും. തുടർന്ന് സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ. ആർ സുപ്രിയ നന്ദി അറിയിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

