UDF-SDPI അവിശുദ്ധ ബന്ധം: തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിൽ വോട്ട് കച്ചവടത്തിലൂടെ മറിച്ച് നൽകിയത് നൂറുകണക്കിന് വോട്ടുകൾ

udf sdpi

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് അവിശുദ്ധ ബന്ധത്തിന്റെ തെളിവുകൾ പുറത്ത്.

തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ലീഗ് സ്ഥാനാർഥിയെ തോൽപ്പിച്ച് യുഡിഎഫ് എസ്ഡിപിഐക്ക് മറിച്ച് നൽകിയത് 500 ലേറെ വോട്ടുകൾ. പിന്നാലെ യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കായി വിജയാഘോഷം നടത്തിയതും കേക്ക് മുറിച്ചതും എസ്ഡിപിഐ സ്ഥാനാർത്ഥി. ദൃശ്യങ്ങൾ കൈരളി ന്യൂസിന്.

ALSO READ: സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം ബാക്കി നില്‍ക്കേ നിയുക്ത പഞ്ചായത്തംഗം ഹൃദയാഘാതം മൂലം മരിച്ചു

കഠിനംകുളം പഞ്ചായത്തിലെ 4,5,7 വാർഡുകളിലാണ് യുഡിഎഫും എസ്ഡിപിഐയും വോട്ട് കച്ചവടം നടത്തിയത്. ഇതുപ്രകാരം അഞ്ചാം വാർഡിൽ ലീഗിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നു. പകരം ഏഴാം വാർഡ് ആയ ചിറക്കലിൽ SDPI സ്ഥാനാർത്ഥിയെ നിർത്താതെ യുഡിഎഫിന് സഹായം ചെയ്യുന്നു. ഒപ്പം ബ്ലോക്ക് ജില്ലാ ഡിവിഷനുകളിൽ എസ്ഡിപിഐ വോട്ടുകൾ എല്ലാം ലീഗ് സ്ഥാനാർത്ഥിക്ക്. ഈ ധാരണ പ്രകാരം ഉണ്ടായ വിജയത്തിന് പിന്നാലെയാണ് കണിയാപുരം ജില്ലാ ഡിവിഷനിൽ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി മാഹാണി ജസീമും കഠിനംകുളം പഞ്ചായത്തിലെ അഞ്ചാം വാർഡ് എസ്ഡിപിഐ സ്ഥാനാർത്ഥി റിയാസ് ഉബൈദും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചത്. വിജയാഘോഷത്തിന്റെ ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്തുവിട്ടു.

ALSO READ: പങ്കജ് ഭണ്ഡാരിക്കും ഗോവർധനും ശബരിമല സ്വർണ മോഷണത്തിൽ പങ്ക്: തെളിവുകൾ കണ്ടെത്തി SIT; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫ് എസ്ഡിപിഐ രഹസ്യബന്ധം പുറത്താകുന്നത്. 2020ൽ 514 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി നസീമ കബീർ വിജയിച്ച വാർഡാണ് അഞ്ചാം വാർഡ്. എന്നാൽ ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 156 വോട്ടുകൾ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 500 വോട്ട് നേടിയ എസ്ഡിപിഐ സ്ഥാനാർഥി റിയാസ് ഉബൈദ് ഇക്കുറി നേടിയത് 835 വോട്ടുകൾ. 358 വോട്ടുകൾ മറിച്ച് നൽകിയാണ് ലീഗ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത്. പകരം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇതേ വാർഡിൽ നിന്ന് ലീഗ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ. യുഡിഎഫ് എസ്ഡിപിഐ കൂട്ടുകെട്ടിന്റെ കഥ കണക്കുകളിലൂടെ വ്യക്തമായതിന് പിന്നാലെയാണ് ലീഗ് യുഡിഎഫ് സംയുക്ത വിജയാഘോഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സമാനമായ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് യുഡിഎഫും എസ്ഡിപിഐയും തെരഞ്ഞെടുപ്പിനെ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News