വിഴിഞ്ഞം പദ്ധതിയിൽ കേരളത്തിനെതിരെ കേന്ദ്രത്തിന്റെ ‘കൊലച്ചതി’: ഗ്രാന്റിന് പകരം അടിച്ചേൽപ്പിക്കുന്നത് വൻ കടബാധ്യത

vizhinjam modi

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോക മാരിടൈം ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ചെടുക്കുകയാണ്. കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നപദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖത്തിന്റെ ഓരോ മുന്നേറ്റവും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്. എന്നാൽ എങ്ങനെയൊക്കെ കേരളത്തെ ദ്രോഹിക്കാം എന്ന് കരുതിയിരിക്കുനന് കേന്ദ്രം ഇവിടെയും പല തരത്തിലാണ് വികസനത്തിന് വിലങ്ങുതടിയായി മാറുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്ര സർക്കാർ കടുത്ത വിവേചനവും ചതിയും ആണ് കാണിക്കുന്നത്. സാധാരണയായി ഇത്തരം പദ്ധതികൾക്ക് നൽകുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (VGF) ഒറ്റത്തവണ ഗ്രാന്റായി നൽകുന്നതിന് പകരം, കേരളത്തിന് മേൽ വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന വായ്പയായി മാറ്റാനാണ് കേന്ദ്രത്തിന്റെ നീക്കം.

ALSO READ: വികസനക്കുതിപ്പിൽ വിഴിഞ്ഞം: ഇ.കെ. നായനാർ വിതച്ച വികസന സ്വപ്നം ഇന്ന് യാഥാർത്ഥ്യത്തിലേക്ക്

വിചിത്രമായ നിബന്ധനകൾ വിജിഎഫ് മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് തിരിച്ചുനൽകേണ്ടതില്ലാത്ത സഹായധനമാണ്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ മാത്രം ഈ നയത്തിൽ നിന്നും വ്യതിയാനം വരുത്തിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര വിഹിതമായ 817.80 കോടി രൂപ വിഴിഞ്ഞം തുറമുഖം ലാഭത്തിലാകുമ്പോൾ അതിന്റെ 20 ശതമാനം വെച്ച് തിരികെ നൽകണമെന്നാണ് പുതിയ വ്യവസ്ഥ,. പലിശ നിരക്കിലെ മാറ്റങ്ങളും തുറമുഖ വരുമാനവും കണക്കിലെടുത്താൽ, കേന്ദ്രം നൽകുന്ന 817.80 കോടിക്ക് പകരം കേരളം ഏകദേശം 10,000 മുതൽ 12,000 കോടി രൂപ വരെ തിരിച്ചുനൽകേണ്ടി വരുമെന്നതാണ് ഈ ചതിയുടെ വ്യാപ്തി.

മറ്റു പദ്ധതികളിൽ ഇല്ലാത്ത വിവേചനം രാജ്യത്തെ മറ്റു വിജിഎഫ് പ്രോജക്റ്റുകൾക്കൊന്നും ഇല്ലാത്ത നിബന്ധനകളാണ് കേരളത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് ഫണ്ട് അനുവദിച്ചപ്പോഴോ, തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന് 1411 കോടി രൂപ വിജിഎഫ് നൽകിയപ്പോഴോ ഇത്തരം തിരിച്ചടവ് വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല,. തൂത്തുക്കുടിയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന വാദമുയർത്തി കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം തള്ളിക്കളയുകയാണ്.

കേരളത്തിന്റെ വലിയ നിക്ഷേപം തുറമുഖ നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക ഭാരമാണ് ഏറ്റെടുത്തിരിക്കുന്നത്. വിജിഎഫ് വിഹിതത്തിന് പുറമെ 4777.14 കോടി രൂപ സംസ്ഥാനം നേരിട്ട് മുടക്കുന്നുണ്ട്. ഇതിൽ പ്രധാനമായവ താഴെ പറയുന്നവയാണ്:

  • പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമ്മാണം: 1726.34 കോടി രൂപ.
  • റെയിൽ കണക്റ്റിവിറ്റി: 1213.66 കോടി രൂപ.
  • ഭൂമി ഏറ്റെടുക്കൽ: 1115.73 കോടി രൂപ.
  • വൈദ്യുതി, ജലം, സോഷ്യൽ വെൽഫെയർ തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപ വേറെയും ചിലവഴിക്കുന്നു.

കേന്ദ്രത്തിന് ലഭിക്കുന്ന ലാഭം വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് തന്നെ വിഴിഞ്ഞത്ത് വന്ന 70 കപ്പലുകളിൽ നിന്നായി 182 കോടി രൂപ ജിഎസ്ടി ഇനത്തിൽ കേന്ദ്രത്തിന് ലഭിച്ചു കഴിഞ്ഞു. പദ്ധതി പൂർണ്ണമായി പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം 6000 കോടി രൂപയുടെ അധിക വരുമാനം കേന്ദ്ര സർക്കാരിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ വരുമാനം പദ്ധതിയിലൂടെ ലഭിക്കുമെന്നിരിക്കെയാണ്, സംസ്ഥാനത്തിന് മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പകപോക്കൽ സമീപനം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News