‘കേരളത്തിലേക്ക് ലോകത്തിനെ ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങളിലൊന്നായി വിഴിഞ്ഞം വളരും’ : മന്ത്രി പി രാജീവ്

Vizhinjam port p rajeev

വിഷന്‍ 2031ന്റെ ഭാഗമായി കേരളത്തിന്റെ മുന്നേറ്റത്തില്‍ സുപ്രധാനപങ്ക് വഹിക്കാന്‍ പോകുന്ന വികസനപദ്ധതിയാണ് വിഴിഞ്ഞം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ എന്ന് മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിഴിഞ്ഞം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ വഴി വിഴിഞ്ഞത്തെ ആഗോളതലത്തില്‍ തന്നെ എക്കണോമിക് ഹബ്ബാക്കി മാറ്റാന്‍ സാധിക്കും. ഇന്റസ്ട്രിയല്‍ ടൗണ്‍ഷിപ്പ്, ടൂറിസം ഇന്റഗ്രേറ്റഡ് ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് സോണ്‍, ലോജിസ്റ്റിക്‌സ് ഹബ്ബ്, റീജണല്‍ ബിസിനസ് സെന്റര്‍ തുടങ്ങി 8 സാമ്പത്തിക ക്ലസ്റ്ററുകളാണ് ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുക എന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണ് സംസ്ഥാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അവയെല്ലാം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലേക്ക് ലോകത്തിനെ ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങളിലൊന്നായി വിഴിഞ്ഞം വളരുമെന്നും മന്ത്രി പറഞ്ഞു.

Also read – ഓര്‍മകളില്‍ മായാതെ ഷിബിൻ: സാംസ്‌കാരിക മന്ദിരം ഒരുങ്ങുന്നു, പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സ്പീക്കർ എ എൻ ഷംസീർ

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

വിഷൻ 2031ൻ്റെ ഭാഗമായി കേരളത്തിൻ്റെ മുന്നേറ്റത്തിൽ സുപ്രധാനപങ്ക് വഹിക്കാൻ പോകുന്ന വികസനപദ്ധതിയാണ് വിഴിഞ്ഞം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ. വിഴിഞ്ഞത്തേ ആഗോളതലത്തിൽ തന്നെ എക്കണോമിക് ഹബ്ബാക്കിമാറ്റാനുള്ള ഈ പദ്ധതിയിൽ ഇൻ്റസ്ട്രിയൽ ടൗൺഷിപ്പ്, ടൂറിസം ഇൻ്റഗ്രേറ്റഡ് ഇൻ്റസ്ട്രിയൽ ഡെവലപ്മെൻ്റ് സോൺ, ലോജിസ്റ്റിക്സ് ഹബ്ബ്, റീജണൽ ബിസിനസ് സെൻ്റർ തുടങ്ങി 8 സാമ്പത്തിക ക്ലസ്റ്ററുകൾ ഉണ്ടായിരിക്കും.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിൽ നിരവധി പ്രതിസന്ധികളുണ്ടായിരുന്നിട്ടും സംസ്ഥാന സർക്കാരിൻ്റെ പിന്തുണ എല്ലാ ഘട്ടത്തിലും സഹായകമായിട്ടുണ്ടെന്ന് അദാനി പോർട്സ് മേധാവികൾ ഉൾപ്പെടെ പറഞ്ഞിട്ടുള്ള കാര്യമാണ്. വിഴിഞ്ഞം കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണ് സംസ്ഥാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അവയെല്ലാം യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലേക്ക് ലോകത്തിനെ ആകർഷിക്കുന്ന മുഖ്യഘടകങ്ങളിലൊന്നായി വിഴിഞ്ഞം വളരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News