കാര്‍ഷിക സര്‍വകലാശാല ഫീസ് വർദ്ധന: ‘പിൻവലിച്ചില്ലെങ്കിൽ വലിയ സമരത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും’; എസ് കെ ആദർശ്

ADARSH SK

കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാർഥികളുടെ ഫീസ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ വലിയ സമരത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് കെ ആദർശ്.
വൈസ് ചാൻസലർ എത്തുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ആരെയൊക്കെ ജയിലിൽ അടച്ചാലും SFI സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി എം ശ്രീ വിഷയം വന്നപ്പോൾ മാത്രം തല പുറത്തേക്കിട്ട എഐഎസ്എഫ് കാര്‍ഷിക സര്‍വകലാശാല വിഷയം അറിഞ്ഞില്ലേയെന്ന് വി കെ ആദര്‍ശ് ചോദിച്ചു. മൂക്കിൽ പഞ്ഞിയുമായി ശവപ്പെട്ടിയിൽ കിടന്ന സംഘടനയാണ് എഐഎസ്എഫ്. അങ്ങനെയുള്ളവർ എസ്എഫ്ഐയെ വിമർശിക്കാൻ ആയിട്ടില്ല. കാർഷിക സർവകലാശാലയിലെ ഫീസ് വർധന എഐഎസ്എഫ് അറിഞ്ഞില്ലേ. എന്തുകൊണ്ട് വിഷയത്തിൽ എഐഎസ്എഫ് സമരം നടത്തുന്നില്ലായെന്ന് വി കെ ആദര്‍ശ് ചോദിച്ചു.

ALSO READ: ഓര്‍മകളില്‍ മായാതെ ഷിബിൻ: സാംസ്‌കാരിക മന്ദിരം ഒരുങ്ങുന്നു, പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സ്പീക്കർ എ എൻ ഷംസീർ

അതേസമയം, കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് വര്‍ദ്ധന സംബന്ധിച്ചുള്ള വിസിയുടെ വസതിയിലേക്കുള്ള എസ്എഫ്ഐ മാര്‍ച്ചില്‍ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News