‘വിവാദങ്ങൾ അല്ല, വികസനമാണ് കാര്യം’: പുതിയ ഓഫീസിലേക്ക് മാറി വി കെ പ്രശാന്ത് എംഎൽഎ

vk prasanth slams-bjp-trivandrum-corporation-waste-management-issue

പുതിയ ഓഫീസ് മന്ദിരത്തിലേക്ക് മാറി വി കെ പ്രശാന്ത് എം എൽ എ. മരുതുകു‍ഴിലാണ് വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. വിവാദങ്ങളിൽ തുടരാൻ താല്പര്യമില്ലെന്നും വിവാദങ്ങൾ അല്ല, വികസനമാണ് കാര്യം എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചുവെന്ന് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

ഓഫീസ് മാറുന്നതാണ് നല്ലതെന്ന് പാർട്ടി നേതാക്കളിൽ നിന്ന് അഭിപ്രായം വന്നിരുന്നു. അതിനാലാണ് ഓഫീസ് മാറിയത്. പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ജനങ്ങൾക്ക് കൂടുതൽ പ്രയോജനമാണിത്. വിവാദത്തിൻ്റെ മറവിൽ വട്ടിയൂർക്കാവിൽ വികസനങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്ന കുപ്രചരണം നടക്കുന്നുവെന്നും അതിൽ നിന്നു കൊടുക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം: സ്കൂളിൽവെച്ചും ലൈംഗികാതിക്രമം നടന്നു, അഞ്ചു കുട്ടികൾ പരാതി നൽകി

ശാസ്തമംഗലെ കൗണ്‍സിലറായ ആര്‍ ശ്രീലേഖ ചുമലയേറ്റതിന് പിന്നാലെയാണ് വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസ് തനിക്ക് വേണമെന്നുള്ള വിവാദത്തിന് തുടക്കമിട്ടത്. വിവാദം സൃഷ്ടിച്ചത് സ്വന്തം പാര്‍ട്ടിയിലെ അണികള്‍ക്കിടിയില്‍ നിന്നും അതൃപ്തി പ്രകടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News