‘ഒരിടത്ത് ഇരകൾക്ക് ഒപ്പമെന്ന് പറയുമ്പോൾ മറുഭാഗത്ത് നാടകം കളിച്ച് രക്ഷപ്പെടുത്തുന്നു’; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി കെ സനോജ്

vk sanoj

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്നത് പ്രതിപക്ഷ നേതാവും കോൺഗ്രസും ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു എന്നും കോൺഗ്രസ് ജനങ്ങളോട് വിശദീകരിക്കണമെന്ന് വി കെ സനോജ് ആവശ്യപ്പെട്ടു.

ഒരിടത്ത് ഇരകൾക്ക് ഒപ്പമെന്ന് പറയുമ്പോൾ മറുഭാഗത്ത് നാടകം കളിച്ച് രാഹുലിനെ രക്ഷപ്പെടുത്താനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയോഗ്യത എത്ര നാളത്തേക്ക് എന്ന് പറയാനുള്ള ബാധ്യതയും നേതൃത്വത്തിന് ഉണ്ടെന്ന് സനോജ് കൂട്ടിച്ചേർത്തു.

ALSO READ; ‘പി കെ ഫിറോസ് പണമുണ്ടാക്കിയത് കത്വ , ഉന്നാവോ ഫണ്ട് സമാഹരണം വഴി’: കെ ടി ജലീൽ

വീക്ഷണത്തിലെ എഡിറ്റോറിയൽ പേജിലെ ലേഖനം ഇരകളെ മോശക്കാരാക്കി ചിത്രീകരിക്കുന്നതായും അദ്ദേഹം വിമർശിച്ചു. ആരോപണം ഉന്നയിച്ച പെൺകുട്ടികളെയും പരാതിക്കാരെയും അങ്ങേയറ്റം അശ്ലീലമായ രീതിയിലാണ് ലേഖനം കൈകാര്യം ചെയ്തത്. യൂത്ത് കോൺഗ്രസ് വളരെ ദയനീയമായ അവസ്ഥയിലാണ്. ഒരു സംസ്ഥാന അധ്യക്ഷനെ നിയമിക്കാനോ സംസ്ഥാന കമ്മിറ്റി യോഗം ചേരാനോ പോലും കഴിയുന്നില്ല. സംഘടന തകർന്നു തരിപ്പണമായി എന്നതിൻ്റെ സൂചനയാണിതെന്നും വി കെ സനോജ് വിമർശിച്ചു. പരാതിയുമായി മുന്നോട്ട് വന്ന പെൺകുട്ടികളെ സൈബർ ഇടങ്ങളിൽ അതിക്രൂരമായി ആക്രമിക്കുകയാണെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News