
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വി കെ ശ്രീകണ്ഠൻ എം പി. ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലുമായി അടൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഹുലിനെ നേരിട്ട് സന്ദർശിക്കുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രമുഖ അംഗം കൂടിയാണ് വി കെ ശ്രീകണ്ഠൻ.
അതേസമയം, രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ജാമ്യ വ്യവസ്ഥ രാഹുൽ ലംഘിച്ചു എന്ന് കാട്ടിയാണ് പ്രാസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയത്.
ഈ മാസം 17ന് രാഹുൽ വാട്ട്സ് ആപ്പ് കോൾ ചെയ്തതായി അതിജീവിത പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ജാമ്യ വസ്തുക്കളുടെ ലംഘനമാണ് എന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

