‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണം’; നടപടി സ്വീകരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം ഇനിയും വൈകരുതെന്ന് വി എം സുധീരൻ

vm sudheeran + rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. സ്ഥിതി കുറച്ചു കൂടി മോശമാണ്. ഇതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷനുമായും വി ഡി സതീശനുമായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ തുടരാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്.

ഈ കാര്യത്തിൽ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തിൽ തന്നെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു. രാഹുൽ നിയമസഭാ അംഗത്വം രാജിവച്ച് ഒഴിവായി പോകുന്നതാണ് ഉചിതം. രാഹുൽ വിഷയത്തിൽ പാർട്ടി നേതൃത്വം നടപടി ഉടൻ സ്വീകരിക്കും എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ; ‘ഭൂലോക പെർവേർട്ടിനെ പുറത്താക്കാൻ കോൺഗ്രസ് നേതാക്കൾക്കെന്തേ ഭയം? രാഹുലിന് ഒളിവ് സംരക്ഷണമൊരുക്കുന്നത് ഷാഫി വഴി കർണ്ണാടക കോൺഗ്രസ്’; വി കെ സനോജ്

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദും ആവശ്യപ്പെട്ടു. രാഹുലിന് നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ ഒളിവിൽ നിന്ന് പുറത്തു വരണമെന്ന് ആവശ്യപ്പെട്ട ഷമ കീ‍ഴടങ്ങാൻ തയ്യാറാകാതെ പാർട്ടിയെ ഇങ്ങനെ പ്രതിരോധത്തിൽ ആക്കരുതെന്നും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News